പെട്രോളിനേയും ഡീസലിനേയും മറന്ന് ജനം CNG -യ്ക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് 2023 കണ്ടത്. ഉപഭോക്താക്കൾ പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ പവർഡ് മോഡലുകൾക്ക് ഉപരിയായി CNG വാഹനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് വാഹന വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ്.
2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം CNG വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ കാലയളവിനെ അപേക്ഷിച്ച്, CNG സെഗ്മെന്റ് 53 ശതമാനം എന്ന വൻതോതിലുള്ള വിൽപ്പന വളർച്ചയാണ് കൈവരിച്ചത്.
വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത CNG വാഹനങ്ങളെ വളരെ ആകർഷകമായ ഒരു ചോയിസാക്കി മാറ്റുന്നു. പെട്രോൾ/ ഡീസൽ, CNG എന്നിവ തമ്മിലുള്ള വിലയിലെ അന്തരം ഉപഭോക്താവിന് മറ്റൊരു ചോയ്സാണ്. മാത്രമല്ല, CNG വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹാർദമാണ്, അടുത്ത കാലത്തായി CNG ഫില്ലിംഗ് സ്റ്റേഷനുകളുടെ ലഭ്യത ശൃംഘലയും മുമ്പത്തേക്കാൾ ഉപരിയായി വർധിച്ചിട്ടുണ്ട്.
2022 മാർച്ചിൽ, മാരുതി സുസുക്കി തങ്ങളുടെ CNG ലൈനപ്പിനുള്ളിൽ പത്ത് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചു. ടാറ്റ മോട്ടോർസ് അടുത്തിടെ ഇന്ത്യയിൽ ടിയാഗോ, ടിഗോർ CNG മോഡലുകളുടെ ഇൻഡസ്ട്രിയിലെ ആദ്യത്തെ AMT വേരിയൻ്റുകൾ അവതരിപ്പിച്ചു കൈയ്യടി നേടിയിരിക്കുകയാണ്. മാരുതി സുസുക്കിയുടെ S-CNG മോഡൽ നിരയുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024 -ൽ അവതരിപ്പിച്ച നെക്സോൺ i-CNG കൺസെപ്റ്റ് ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന കർവ്വ് മിഡ് സൈസ് എസ്യുവി കൂപ്പിനും സമീപഭാവിയിൽ ഒരു CNG വേരിയൻ്റ് ടാറ്റ മോട്ടോർസ് സിപണിയിൽ എത്തിച്ചേക്കാം.
നിലവിൽ ആൾട്ടോ, സെലേറിയോ, എസ്-പ്രെസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര തുടങ്ങി വമ്പൻ CNG മോഡൽ നിരയാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കിയും ടാറ്റയും കൂടാതെ, i10 കോംപാക്ട് ഹാച്ച്ബാക്ക്, എക്സ്റ്റർ മൈക്രോ എസ്യുവി, ഓറ എന്നിവയുടെ CNG വേരിയൻ്റുകൾ വിൽക്കുന്ന ഹ്യുണ്ടായിക്കും ഈ സെഗ്മെൻ്റിൽ ശക്തമായ സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. മാരുതി സുസുക്കിയുമായി ചേർന്ന് ടൊയോട്ടയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ CNG ഓപ്ഷൻ ഇന്ത്യയിൽ വിൽപ്പനക്ക് എത്തിക്കുന്നു.
Explore the rising trend of CNG vehicles in India, backed by recent statistics and market insights. Discover why consumers are increasingly opting for CNG-powered models over traditional petrol or diesel variants.