ഒരു കാലത്തു ഇന്ത്യൻയുവത്വത്തിന്റെ ഹരമായിരുന്ന , ഇന്ത്യൻ ജനത കാത്തിരിക്കുന്ന RX 100 മോട്ടോർ ബൈക്ക് യമഹ കമ്പനി ഒരിക്കലുമിനി വിപണിയിലെത്തിക്കില്ല. പക്ഷേ അതിനൊപ്പം കരുത്തും, ലുക്കുമുള്ള RX എന്ന് പേരുള്ള മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. 100 സിസിക്ക് പകരം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ശക്തമായ 225.9 സിസി എഞ്ചിനായിരിക്കും RX ൽ എത്തുക.
രണ്ടായിരത്തിന് മുമ്പ് യുവാക്കളുടെ ഹരമായിരുന്ന ഐക്കോണിക് മോട്ടോർസൈക്കിളായിരുന്നു യമഹ RX100. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വമ്പൻ ഡിമാന്റുള്ള RX100 ബൈക്കുകൾ 1996 മാർച്ചിലാണ് വിപണിയിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്. ഇതിനിടയിൽ വർഷങ്ങൾക്ക് ശേഷം യുവാക്കളെ ആവേശം കൊള്ളിക്കാൻ യമഹ RX100 വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണെന്ന വാർത്തകളും പലതവണ പുറത്തുവന്നിരുന്നു. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് ബൈക്കുകളുടെ വിൽപന നടത്തിയിരുന്നത്. പിന്നീട് മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള മോഡലുകൾക്ക് തിരിച്ചടിയായത്. ഇന്ത്യൻ ജനത കാത്തിരിക്കുന്ന RX 100 തിരിച്ചുവരില്ലെന്ന് യമഹ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. പക്ഷേ RX എന്ന് പേരുള്ള മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി.
100 സിസിക്ക് പകരം അൽപം ശേഷി കൂടിയ 225.9 സിസി എഞ്ചിനായിരിക്കും യമഹ RX പതിപ്പിന് ഉണ്ടാകുക. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാകും വരവ്. യമഹ RX100 അതിൻ്റെ ശബ്ദവും പെർഫോമൻസും കൂടി കാരണമാണ് ഇത്രയും ജനപ്രിയനായി മാറിയത്. ഫോർ-സ്ട്രോക്ക് മോഡലിൽ ആ മാനദണ്ഡങ്ങൾ പുനഃസൃഷ്ടിക്കുന്നതിന് കുറഞ്ഞത് 200 സിസി ഡിസ്പ്ലേസ്മെൻ്റ് ഉള്ള ഒരു എഞ്ചിൻ കൂടിയേ തീരൂ. 20.1 bhp കരുത്തിൽ 19.93 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. യമഹ RX പതിപ്പിന് 1.25 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നും സൂചനയുണ്ട്.
ഇതിനൊപ്പം RZ350 എന്ന പേരിൽ ഒരു ബൈക്ക് യമഹ അവതരിപ്പിച്ചാൽ അതിൽ RD-350 യുടെ ചേരുവകൾ പ്രതീക്ഷിക്കാനും വകയുണ്ട്. പോയ കാലത്തെ യമഹയുടെ പ്രതാപം RX ലൂടെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് യമഹ.
Discover the legacy of the Yamaha RX100 motorcycle in India, once an icon of Indian youth. Despite Yamaha discontinuing the model, it remains a prized possession, with its powerful 225.9cc engine meeting BS-VI emission standards.