ദുബായിയെ പുരോഗതിയുടെ ഭൂപടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആളാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദീർഘവീക്ഷണത്തോടയും മറ്റും ഷെയ്ഖ് മുഹമ്മദ് ചെയ്ത പല പ്രവർത്തനങ്ങളും ദുബായിയെ ലോകത്തെ തന്നെ ഒന്നാംകിട രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതാണ്.
ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് ഇക്കണോമിക് സമ്മിറ്റ് 2024ൽ അദ്ദേഹം പങ്കെടുത്തിരുന്നു. സമ്മിറ്റിൽ പങ്കെടുത്ത ബോളിവുഡ് താരം ഷാരൂഖ് ഖാൻ വേദിയിൽ ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ അയൽവാസിയാണ് ഷെയ്ഖ് മുഹമ്മദെന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. ദുബായ് ഭരണാധികാരി എന്നതിനെ പുറമേ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, യുഎഇ പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങളും റാഷിദ് അൽ മക്തൂം വഹിക്കുന്നുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ ആസ്തി എത്രയെന്ന് അറിയാമോ?
സെലിബ്രറ്റി നെറ്റ് വേർത്തിന്റെയും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെയും റിപ്പോർട്ട് അനുസരിച്ച് ഷെയ്ഖ് മുഹമ്മദിന്റെ ആസ്തി 1.1 ലക്ഷം കോടി രൂപയ്ക്കും 1.4 ലക്ഷം കോടി രൂപയ്ക്കും ഇടയിലാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുകളാണ് ദുബായ് ഭരണാധികാരിയുടെ വരുമാനത്തിന്റെ പ്രാഥമിക സ്രോതസ്.
ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് സർക്കാർ ഉടമസ്ഥതയിൽ എമിറേറ്റ്സ് എയർലൈൻസ്, ഡിപി വേൾഡ്, ജുമൈറ ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾ വളർന്നത്. ഇന്ന് ദുബായിയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രധാന സ്ത്രോതസുകളാണ് ഈ കമ്പനികൾ. 2022-23 സാമ്പത്തിക വർഷത്തിൽ 9.9 ലക്ഷം കോടി രൂപയാണ് എമിറേറ്റ്സ് എയർലൈനിന്റെ വരുമാനം. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, പാം ഐലൻഡ് എന്നിവ യാഥാർഥ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതും മറ്റാരുമല്ല.
വിദ്യാഭ്യാസത്തിനും കുടുംബ മൂല്യങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. ഇംഗ്ലണ്ടിലെ ബെൽ കേംബ്രിഡ്ജ്, മോൺസ് ഓഫീസർ കേഡറ്റ് സ്കൂൾ എന്നിവിടങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അടക്കം 23 കുട്ടികളാണ് ഷെയ്ഖ് മുഹമ്മദിനുള്ളത്.
ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം അൽ മക്തൂം അടക്കം നിരവധി ഭാര്യമാരുമുണ്ട്.
150 മുറികളോട് കൂടിയ സബീൽ പാലസിലാണ് (Zabeel Palace) ഷെയ്ഖ് മുഹമ്മദും കുടുംബവും താമസിക്കുന്നത്. 15 ഏക്കറിലാണ് ഈ പാലസ് വ്യാപിച്ച് കിടക്കുന്ന പാലസിൽ കുതിരയോട്ടത്തിനുള്ള ട്രാക്കും മറ്റുമുണ്ട്.
Sheikh Mohammed bin Rashid Al Maktoum’s esteemed position and influence on both local and international stages, highlighted during the World Governments Summit 2024 in Dubai alongside Bollywood icon Shah Rukh Khan.