മലബാറിൽ ഐടി വിപ്ലവം സൃഷ്ടിക്കാൻ കേരള ടെക്നോളജി എക്സ്പോ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് വെച്ച് സംഘടിപ്പിക്കും. ഐടി മേഖലയിൽ കോഴിക്കോടിന്റെ ഉന്നമനം ലക്ഷ്യം വെച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ഐടി വിദഗ്ധർ, ഇൻഡസ്ട്രി ലീഡേഴ്സ്, വ്യവസായ പ്രമുഖർ, പയനിയർമാർ എന്നിവർ ടെക് എക്സ്പോയിൽ പങ്കെടുക്കും. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംസ്ഥാന പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. നാസ്കോമിന്റെ ചെയർപേഴ്സണായി ചുമതലയേറ്റ രാജേഷ് നമ്പ്യാർ പങ്കെടുക്കും. കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവാണ്(CITI 2.0) എക്സ്പോയ്ക്ക് നേതൃത്വം നൽകുന്നത്.
ടെക്നോളജിയിലെ മുന്നേറ്റങ്ങളിലും ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിലും ടയർ 3 നഗരങ്ങളുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകളും എഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ പരിവർത്തന സാധ്യതകളെ കുറിച്ചും ചർച്ചകൾ നടക്കും.
മിഡിൽ ഈസ്റ്റുമായി ബന്ധം സ്ഥാപിക്കാൻ മിഡിൽ ഈസ്റ്റ് മാർക്കറ്റ് പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനുകളും ആഗോള സ്ഥാപനങ്ങളുമായി ബിസിനസ് ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കും. ഡിജിറ്റൽ പേയ്മെന്റ്, സൈബർ സുരക്ഷ, റീട്ടെയിൽ പരിവർത്തനം, ആരോഗ്യ പരിരക്ഷയുടെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടക്കും.
The Kerala Technology Expo, taking place in Kozhikode from February 29 to March 2, aimed at fostering IT revolution in the region. The expo features IT experts, industry leaders, entrepreneurs, and innovators, with a focus on promoting technological advancements and economic growth.