തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള അവസാന ഘട്ടമാണിത്. രാജ്യത്തെ ടെലിഫോൺ കോഡിൻ്റെ പേരിലാണ് എയർലൈൻ കമ്പനിക്ക് ‘91’ എന്ന് പേരിട്ടിരിക്കുന്നത്.
കിംഗ്ഫിഷർ എയർലൈൻസിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പരിചയമുണ്ട്. ചെറുപട്ടണങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് ടയർ 2, ടയർ 3 പട്ടണങ്ങൾക്കൊപ്പം കേരളത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സർവീസുകൾ ആരംഭിക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. ഒരു വിമാനത്തിൽ 72-78 സീറ്റുകൾ വരെയാണ് യാത്രാ വിമാനക്കമ്പനിക്കുള്ളത്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും വിമാനമാർഗം ബന്ധിപ്പിക്കുക എന്ന ആശയം യാഥാർഥ്യം വളരെക്കാലമായി നടപ്പാക്കാനുള്ള ശ്രമങ്ങളിലായിരുന്നു മനോജ്. കിംഗ്ഫിഷർ എയർലൈൻസ് അക്കാലത്തു ചെറിയ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തിയിരുന്നു. ചെറിയ നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ അഭാവം ഉണ്ടാക്കുന്ന നിരവധി ബുദ്ധിമുട്ടുകൾക്കു പരിഹാരമാകും ഫ്ലൈ 91 എയർലൈൻസ്. ചെറിയ വിമാനങ്ങളില്ലാത്തതിനാൽ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഹുബ്ബള്ളി, മൈസൂരു, കോലാപൂർ, ഷോലാപൂർ, തൂത്തുക്കുടി, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ചെറുനഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വളരെ കുറവാണ്.
എ 320, ബോയിംഗ് 737 തുടങ്ങിയ വലിയ വിമാനങ്ങൾക്ക് അത്തരം നഗരങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. രാജ്യാന്തര വിമാനത്താവളങ്ങളിൽ മാത്രമേ ഇത്തരം വിമാനങ്ങൾ കൈകാര്യം ചെയ്യാൻ സൗകര്യമുള്ളൂ, അവിടെയാകും ഫ്ലൈ 91 എയർ ലൈൻസിന്റെ 76 സീറ്റുകളുള്ള വിമാനം യാത്രക്കാർക്ക് ആശ്വാസവും താങ്ങാവുന്ന വിലയും നൽകുക എന്ന് മനോജ് പറഞ്ഞു.
“ഞങ്ങൾക്ക് ഒരു ബദലില്ല. യാത്രക്കാർക്ക് താങ്ങാനാകുന്ന സീറ്റ് നിരക്കാകും നൽകുക. ഇവിടെയാണ് Fly91 പ്രസക്തമാകുന്നത്,” മനോജ് പറയുന്നു.
The successful test flight of Fly 91 Airlines, led by aviation expert Manoj Chacko, as they aim to connect small Indian towns under the Udan project.