ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യത്തെ യാത്ര ബോട്ട് വികസിപ്പിച്ചതിനുള്ള ക്രെഡിറ്റ് കൊച്ചി കപ്പൽ ശാലയ്ക്കാണ്. ഭാവിയുടെ ഇന്ധനമെന്ന് പ്രശസ്തമായ ഹൈഡ്രജൻ ഫ്യുവൽ സെല്ലാണ് ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. വാരണാസിയിലാണ് ബോട്ട് സർവീസ് നടത്തുന്നത്. തദ്ദേശീയമായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബോട്ട് നിർമിക്കുന്നത്.
ഒറ്റക്കാഴ്ചയിൽ കൊച്ചി വാട്ടർ മെട്രോയുമായി സാമ്യത തോന്നും.
24 മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന കാറ്റമരൻ ബോട്ടിന് 50 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. യാത്രക്കാർക്ക് ഇരിക്കാൻ പറ്റുന്ന ഭാഗം എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്-ഫൈബർ ഗ്ലാസാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്.
50-കിലോവാട്ട് പ്രോട്ടോൺ-എക്സ്ചേഞ്ച് മെമ്പറയിൻ (PEM) ഫ്യൂവൽ സെൽ, ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററി എന്നിവയുടെ ഊർജശേഷിയുണ്ട്. ശബ്ദമലിനീകരണം കുറവ്, സീറോ കാർബൺ പുറന്തള്ളൽ എന്നിവയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഉറപ്പ് നൽകുന്നത്.
5 സിലിണ്ടർ ഹൈഡ്രജൻ ഫ്യൂവൽ സെല്ലാണ് ഊർജത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അധിക ഊർജത്തിനായി 3 കിലോവാട്ട് സോളാർ പാനലും ഉപയോഗിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ നിന്ന് ഉപോത്പന്നമായി ശുദ്ധജലം മാത്രമാണ് പുറന്തള്ളുക. അതിനാൽ മലിനീകരണത്തെ കുറിച്ച് പേടിക്കണ്ട. മറ്റ് ഫ്യൂവൽ സെല്ലുകളെ പോലെ ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ റീചാർജ് ചെയ്യേണ്ട എന്ന പ്രത്യേകതയുമുണ്ട്.
KPIT ടെക്നോളജീസും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ലാബും ചേർന്ന് വികസിപ്പിച്ച ഹൈഡ്രജൻ ഫ്യൂവൽ സെല്ലാണ് ബോട്ട് നിർമാണത്തിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ഉപയോഗിച്ചിരിക്കുന്നത്.
The pioneering efforts of Kochi Shipyard in developing India’s first hydrogen fuel cell boat, which runs on the acclaimed hydrogen fuel. Discover the innovative technology and its environmental benefits.