കൊച്ചിയിലെ പോർട്ട് കണക്ടിവിറ്റി എൻഎച്ച് ഇടനാഴിക്ക് (എൻഎച്ച് 966-ബി) വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് തടസ്സപ്പെട്ടു. എൻഎച്ച് ബൈപ്പാസ് നെട്ടൂരിൽ നിന്ന് തുടങ്ങി 6 കിലോമീറ്റർ ഭൂമിയേറ്റെടുക്കാനുള്ള നടപടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (NHAI) കൊച്ചിൻ പോർട്ട് അതോറിറ്റിയുടെയും അഭിപ്രായ ഭിന്നതയെ തുടർന്ന് തടസ്സപ്പെട്ടത്.
നെട്ടൂരിൽ നിന്ന് തുടങ്ങുന്ന നാലുവരി ഇടനാഴി അരൂർ-ഇടപ്പള്ളി ബൈപ്പാസിനെയും വില്ലിംഗ്ടൺ ഐലന്റിന്റെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. നെട്ടൂരിൽ നിന്ന് ഫ്ലൈ ഓവർ പണിതായിരിക്കും വില്ലിംഗ്ടണിലേക്ക് ബന്ധിപ്പിക്കുക. ഇതുവഴി കുണ്ടന്നൂർ ജംഗ്ഷനും 2 കിലോമീറ്റർ കുണ്ടന്നൂർ പാലവും തൊടാതെ ആളുകൾക്ക് അരൂർ-ഇടപ്പള്ളി ബൈപ്പാസിൽ നിന്ന് വില്ലിംഗ്ടണ്ണിലെത്താം. രണ്ടുവരി മാത്രമുള്ള കുണ്ടന്നൂർ പാലത്തിൽ കൂടിയാണ് നിലവിൽ കണ്ടെയ്നർ ലോറികളും മറ്റ് വാഹനങ്ങളും കടന്നു പോകുന്നത്.
പോർട്ട് കണക്ടിവിറ്റി എൻഎച്ച് കോറിഡോറിന് വേണ്ടിയുള്ള അലൈൻമെറ്റ് കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അംഗീകരിച്ചത്.
കോറിഡോറിന് വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് നടപടികൾ ഡിസംബറോടെ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ഹോസ്പിറ്റാലിറ്റി പ്രൊജക്ട് നടപ്പാക്കാൻ പോകുന്ന സ്ഥലത്താണ് കോറിഡോറിനായി ഭൂമി കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിൻ പോർട്ട് അതോറിറ്റി അലൈൻമെന്റ് അംഗീകരിക്കാൻ വിസമ്മതിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
45 മീറ്റർ വിസ്താരത്തിൽ പണിയുന്ന ഹൈവേയ്ക്കായി ജനുവരി അവസാനത്തോടെ ഭൂമിയേറ്റെടുപ്പ് പൂർത്തിയാക്കാനായിരുന്നു പദ്ധതി.
Kochi Port Connectivity NH 966-B faced land acquisition hurdles, starting from NH bypass. The bypass connects Arur-Idappally bypass with Wellington Island, enabling flyovers. Connecting Kundannoor junction and Palath in Kundannoor, it diverts traffic to Wellington. The NH bypass, approved by NHAI in November, focuses on center road traffic and Ministry of Highways accepted the alignment. The project, aimed to complete earthwork for the 45-meter wide highway by January’s end.