ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ആറുമാസത്തിനകം ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിൽ നിർമാണം പൂർത്തിയാക്കിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ കോച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു. ബംഗളൂരു ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലാണ് കോച്ച് നിർമിച്ചത്. ഒരുമാസം കൊണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യാത്രക്കാർക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന് സ്ലീപ്പർ ബെർത്തുകൾ ഉൾപ്പടെ കോച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ രാജധാനി ട്രെയിനുകളെക്കാൾ മെച്ചപ്പെട്ട സൗകര്യമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്. 2023ലാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ബിഇഎംഎല്ലിന് 16 കോച്ചുകൾ വീതമുള്ള പത്ത് വന്ദേഭാരത് സ്ലീപ്പർ തീവണ്ടികൾ നിർമിക്കാൻ കരാർ നൽകിയത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. 11 എസി 3 ടയർ കോച്ചുകളും, 4 എസി 2 ടയർ കോച്ചുകളും, 1 എസി ഫസ്റ്റ് കോച്ചുമാണ് ഓരോ തീവണ്ടിയിലുമുണ്ടാകുക. ത്രീ ടയറിൽ 611 ബർത്തുകളും, ടൂ ടയറിൽ 188 ബർത്തുകളും ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ 24 ബർത്തുകളുമാണ് ഉള്ളത്.
The latest updates on India’s railways, including the inauguration of 10 new Vande Bharat Express trains by Prime Minister Narendra Modi in Ahmedabad. Get insights into the expansion of train services across the country, highlighting key routes and service enhancements.