ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനിയെപ്പറ്റി എന്തൊക്കെ അറിയാം. ബിസിനസ് മാഗ്നെറ്റ് , നർത്തകി, മനുഷ്യ സ്‌നേഹി, വിദ്യാഭ്യാസ രംഗത്തെ മികച്ച പിന്തുണക്കാരി, കായിക രംഗത്തെ പ്രൊമോട്ടർ, ഏറ്റവുമൊടുവിൽ ഇന്ത്യൻ മാധ്യമ വിനോദ രംഗത്തെ ഏറ്റവും ശക്തയായ വനിതയും. അങ്ങനെ നിരവധിയാണ് ഇന്ത്യ കണ്ട നല്ലൊരു കുടുംബസ്ഥ എന്നതിലുപരിയായി നിതയുടെ വിശേഷണങ്ങൾ. മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് .
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനി ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് .
ഇപ്പോഴിതാ രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയുടെ
നിയന്ത്രണമേറ്റെടുത്ത് അവർ തിരിച്ചെത്തിയിരിക്കുന്നു. തൻ്റെ പുതിയ പദവിയോടെ, 25 ബില്യൺ ഡോളറിലധികം മൂല്യമുള്ളതും അതിവേഗം വളരുന്നതുമായ ഇന്ത്യൻ മാധ്യമ, വിനോദ മേഖലയിലെ ഏറ്റവും ശക്തയായ വനിതയായി നിത അംബാനി മാറി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും പുതിയ സംയുക്ത സംരംഭം രൂപിക്കാനുള്ള കരാറിൽ ഏർപ്പെട്ടതോടെ നിത അംബാനി കൂടുതൽ തിരക്കുകളിലേക്ക് മാറുകയാണ് . റിലയൻസും ഡിസ്നിയും ചേർന്നുള്ള ലയനം പൂർത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമ സ്ഥാപനമാണ് പിറന്നിരിക്കുന്നത്. പുതിയ സംയുക്ത സംരംഭത്തിൽ റിലയൻസ് 11500 കോടി രൂപ നിക്ഷേപിക്കും. നിത എം അംബാനി പുതിയ കമ്പനിയുടെ ചെയർപേഴ്സൺ ആകും
കളേഴ്സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ്, സ്റ്റാർ സ്പോർട്ട്സ്, സ്പോർട്ട്സ് 18 തുടങ്ങി രാജ്യത്തെ നിരവധി മുൻനിര വിനോദ കായിക ചാനലുകൾ പുതിയ കമ്പനിയുടെ കീഴിൽ ഉണ്ടാകും. ജിയോ സിനിമ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒ ടി ടി പ്ലാറ്റ്ഫോമുകളും ഇതിന് കീഴിൽ വരും. മൊത്തം 750 മില്യൺ കാഴ്ചക്കാരുടെ അടിത്തറയുമായാണ് പുതിയ മാധ്യമ കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്.
ഏഷ്യയിലെ ഇടതും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ എന്നതിലുപരി
ലോകം അറിയുന്ന ഒരു മനുഷ്യ സ്‌നേഹിയാണ് നിത മുകേഷ് അംബാനി. റിലയൻസ് ഫൗണ്ടേഷൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ചെയർപേഴ്സണും സ്ഥാപകയുമാണ് അവർ . അടുത്തിടെയാണ് തന്റെ മക്കളെ ബിസിനസ് സാമ്രാജ്യം ഏല്പിക്കുന്നതിന്റെ ഭാഗമായി നിത റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനം രാജിവച്ചത്.
എന്നാൽ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും മികച്ച നർത്തകിമാരിൽ ഒരാളായിരുന്നു അവർ. ഇന്നു ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തരായ സാമൂഹിക പ്രവർത്തകരിൽ ഒരാളാണ് നിത.
നിത ദലാൽ അംബാനി ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. നിതയുടെ പിതാവ് രവീന്ദ്രഭായ് ദലാൽ ആദിത്യ ബിർള ഗ്രൂപ്പിൽ സീനിയർ മാനേജറായിരുന്നു. 6 വയസുള്ളപ്പോൾ തന്നെ ഭരതനാട്യം നർത്തകിയായി പരിശീലനം ആരംഭിച്ചു. ഏകദേശം 20 വയസ് വരെ നിത നൃത്തത്തോടുള്ള അഭിനിവേശം തുടർന്നു.
തുടർന്ന് നർത്തകിയായി തന്റെ കരിയർ അവർ ആരംഭിച്ചു. അംബാനിയുടെ ജീവിതസഖി ആകുന്നതിനു മുമ്പ് നിത മുംബൈയിലെ ഒരു സ്‌കൂളിൽ ഒരു നൃത്ത ആധ്യാപികയായിരുന്നു. പരിശീലനം നേടിയ ഒരു ക്ലാസിക്കൽ നർത്തകി എന്ന നിലയിൽ അവർ നിരവധി പരിപാടികളുടെ ഭാഗമായി. പിനീട് ധീരുഭായ് അംബാനി മുൻകൈയെടുത്തു മുകേഷ് അംബാനിയെ കൊണ്ട് നിതയെ വിവാഹം കഴിപ്പിച്ചു .
വിവാഹത്തിന് ശേഷവും ഏറെ നാൾ സെന്റ് ഫ്ളവർ നഴ്സറി എന്ന സ്ഥാപനത്തിൽ സ്‌കൂൾ അധ്യാപികയായി നിത ജോലി ചെയ്തിട്ടുണ്ട്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ജീവിത സഖിയായിരുന്നിട്ടും 800 രൂപ മാസ ശമ്പളത്തിലായിരുന്നു നിത ജോലി തുടർന്നിരുന്നത്.
10 വർഷം മുമ്പ് നിത അംബാനി ആദ്യമായി ബിസിനസ്സ് ലൈംലൈറ്റിലേക്ക് ചുവടുവച്ചു, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡിലെ ആദ്യത്തെ വനിതാ ഡയറക്ടറായി.
ഗ്രൂപ്പിൻ്റെ ജീവകാരുണ്യ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിലയൻസ് ഫൗണ്ടേഷനു വേണ്ടി തൻ്റെ കഴിവും സമയവും വിനിയോഗിക്കുന്നതിനായി അവർ കഴിഞ്ഞ ഓഗസ്റ്റിൽ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു.
” മനുഷ്യസ്‌നേഹി, ബിസിനസുകാരി” എന്ന് വിശേഷിപ്പിക്കുന്ന അംബാനിയുടെ ഭാര്യക്ക് രാജ്യത്ത് കായികവും കലയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇതിനകം തന്നെ വിപുലമായ അനുഭവമുണ്ട്. വളരെ ജനപ്രിയമായ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിൻ്റെ ഉടമയാണ് അവർ.
ഭരതനാട്യത്തിൻ്റെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപത്തിൽ പരിശീലനം നേടിയ അവർ കഴിഞ്ഞ വർഷം മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ സ്ഥാപിച്ചു, 2023 മെയ് മാസത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രധാന ബ്രോഡ്‌വേ ഷോയായ ദി സൗണ്ട് ഓഫ് മ്യൂസിക് അവതരിപ്പിച്ചതിന് ക്രെഡിറ്റ് നിതക്ക് തന്നെ .
1985 മുതൽ അവർ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ബോർഡിൻ്റെ ഓണററി ട്രസ്റ്റിയുമാണ്.
വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുന്നതിലും നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ ഏറെ മുന്നിലാണ്. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നാണ് നിത അവതരിപ്പിച്ച റിലയൻസ് ഫൗണ്ടേഷൻ യൂജി സ്‌കോളർഷിപ്പ് . ഇതിലൂടെ ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻ്റ് നൽകുകയും ഒപ്പം അതിൻ്റെ പൂർവ്വ വിദ്യാർത്ഥി ശൃംഖലയുടെ ഭാഗമാകാനുള്ള അവസരവും നൽകുന്നു.
അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അടുത്തിടെ അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു.
വിദ്യാർത്ഥികളെയും അവരുടെ സമൂഹത്തെയും ഉയർത്താനും ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ഏത് പഠന സ്ട്രീമിലും വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പുകൾ ലക്ഷ്യമിടുന്നു. ഇത് വിദ്യാർത്ഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസം, മികവ്, നവീകരണം എന്നിവയ്‌ക്കായുള്ള സമഗ്രമായ കാഴ്ചപ്പാടിൻ്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ 1996 മുതൽ ഇന്നുവരെ, 23,136 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ 48% പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർത്ഥികളുമാണ്.
കൊമേഴ്‌സ്, കല, ബിസിനസ്/മാനേജ്‌മെൻ്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ്, മെഡിസിൻ, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്/ടെക്‌നോളജി എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ വർഷത്തെ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.
Nita Ambani, wife of Asia’s richest person, known for her roles as a business magnate, dancer, philanthropist, and education stalwart. Discover her recent endeavors in India’s media and entertainment sector and her contributions to various initiatives through Reliance Foundation.