11 മാസത്തിനിടെ കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഉണ്ടായതായി വ്യവസായ മന്ത്രി പി.രാജീവ്. സംരംഭക വർഷം 2.0 പദ്ധതിയിലൂടെ കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു.
സംരംഭകവർഷം 1.0, സംരംഭകവർഷം 2.0 പദ്ധതികളിലൂടെ , 21 മാസം കൊണ്ട് 2,39,922 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും 11 മാസക്കാലയളവിൽ സൃഷ്ടിച്ചു.സംരംഭക വർഷം മെഗാ പദ്ധതിയിലൂടെ 15,138.05 കോടി രൂപയുടെ നിക്ഷേ വും 5,09, 935 തൊഴിലും ലഭിച്ചു. എം.എസ്. എം.ഇ മേഖലയിൽ അടച്ചുപൂട്ടിയേക്കുമായിരുന്ന 15 ശതമാനം സംരംഭങ്ങളെ സംരംക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
11 മാസത്തിനിടെ ഒരുലക്ഷം സംരംഭങ്ങൾ
രണ്ട് വർഷത്തിനിടെ 2,39,922 സംരംഭങ്ങൾ
ആകെ നിക്ഷേപം – 15138.05 കോടി
ആകെ തൊഴിൽ – 5,09,935
11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ
എറണാകുളം കൊല്ലം, തിരുവനന്തപുരം , മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ 20,000 ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു.ഇതിൽ 7,6377 പേർ സ്ത്രീ സംരംഭകരാണ്. ഈ സാമ്പത്തിക വർഷം മുന്നിൽ ഉള്ളത് എറണാകുളം ജില്ലയാണ് .രണ്ടാമത് മലപ്പുറം, മൂന്നാമത് തിരുവനന്തപുരം .
12500 ലധികം കോടി രൂപയുടെ നിക്ഷേപമാണ് ഉറപ്പ് വരുത്തിയത്.4 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായും മന്ത്രി തിരുവന്തപുരത്ത് അറിയിച്ചു.
Kerala initiated 1 lakh enterprises in just 11 months, generating over 2.39 lakh businesses. These ventures attracted investments exceeding ₹6,138.05 crore and provided jobs to 5,09,935 individuals. Notably, Ernakulam, Kollam, Thiruvananthapuram, Malappuram, and Thrissur districts saw over 20,000 new enterprises. This fiscal year, Ernakulam led in economic growth, with over ₹12,500 crore invested and employment opportunities for more than four lakh individuals in Thiruvananthapuram alone.