പേടിഎം ഫാസ്ടാഗ് (Paytm FASTag) ഒഴിവാക്കി മറ്റ് ഫാസ്ടാഗ് ഉപയോഗിക്കാൻ ഉത്തരവിറക്കി ദേശീയ ഹൈവേ അതോറിറ്റി (NHAI). ടോൾ പ്ലാസയിലും മറ്റും അസൗകര്യങ്ങൾ നേരിടാതിരിക്കാൻ മാർച്ച് 15ന് മുമ്പായി ഫാസ്ടാഗ് നൽകാൻ അധികാരപ്പെട്ട മറ്റു കേന്ദ്രങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ പുതിയ ഫാസ്ടാഗ് സ്വീകരിക്കാനാണ് NHAIയുടെ നിർദേശം.
ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് NHAI ഉത്തവിറക്കിയത്. ദേശീയ ഹൈവേകളിൽ കൂടി സഞ്ചരിക്കുമ്പോൾ ഇരട്ടി ഫീ ചാർജ് നൽകുന്നതും പിഴ നൽകുന്നതും ഒഴിവാക്കാൻ പേടിഎം ഫാസ്ടാഗിൽ നിന്ന് മറ്റ് ഫാസ്ടാഗുകളിലേക്ക് മാറണമെന്നാണ് NHAIയുടെ നിർദേശം.
പേടിഎം പേയ്മെന്റ് ബാങ്കുകളുടെ മിക്ക ഇടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പേടിഎം ഫാസ്ടാഗ് ഉപയോഗിച്ച് മാർച്ച് 15ന് ശേഷം റീചാർജ് ചെയ്യാനോ ടോപ് അപ്പ് ചെയ്യാനോ സാധിക്കില്ല.
അതേസമയം പേടിഎം ഫാസ്ടാഗിലെ നിലവിലെ ബാലൻസ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ടോൾ അടയ്ക്കാൻ സാധിക്കുമെന്നും NHAI പറഞ്ഞു. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കളോട് ബന്ധപ്പെട്ട ബാങ്കുകളോടോ ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്സൈറ്റോ സന്ദർശിക്കാനും NHAI നിർദേശിക്കുന്നുണ്ട്.
The recent order issued by NHAI advising against the use of Paytm FASTag and recommending the switch to other FASTag providers to avoid double tolls and fines. Discover the implications of RBI’s restrictions on Paytm Payment Banks and the alternatives suggested by NHAI for FASTag users.