ഇരുപത്തി രണ്ടാമത്തെ വയസ്സിൽ തുടങ്ങിയ ആദ്യ സംരംഭം പൂർണ പരാജയം..പെൺകുട്ടികൾക്ക് ഇതൊന്നും പറഞ്ഞ പണിയല്ല എന്നു അർച്ചനയെ നോക്കി പറഞ്ഞ് ചിരിച്ചവർ കുറച്ചല്ല. സാധാരണ ഒരാളുടെ മനസ് മടുപ്പിക്കാൻ ഇത് ധാരാളം മതി. പക്ഷേ, അർച്ചന പി. സ്റ്റാലിന് പരാജയങ്ങളെ പാഠങ്ങളായാണ് കാണുന്നത്. അടുത്ത സംരംഭം തുടങ്ങുന്നതിന് ആദ്യ പരാജയം അർച്ചനയ്ക്ക് ഒരു തടയായില്ല.
കൈയിൽ എംബിഎ സർട്ടിഫിക്കറ്റും ആദ്യ സംരംഭത്തിലെ പരാജയവുമായി അർച്ചന ചെന്നത് കൃഷിയിടങ്ങളിലേക്കാണ്. മൈഹാർവെസ്റ്റ് ഫാംസ് (myHarvest Farms) എന്ന സ്റ്റാർട്ടപ്പ് അവിടെയാണ് തുടങ്ങുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് ആദ്യ ബിസിനസ് അടച്ചു പൂട്ടുമ്പോൾ അർച്ചന വിചാരിച്ചു കാണില്ല. ഇങ്ങനെ ഒരു വിജയം ഭാവി കരുതിവെച്ചിട്ടുണ്ട് എന്ന്.
കർഷകരെ ജൈവപച്ചക്കറികൾ കൃഷി ചെയ്യാനും അവ വിൽക്കാനും സഹായിക്കുന്ന ഫാം ടു ഹോം പ്ലാറ്റ്ഫോമാണ് myHarvest Farms. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന് ഇന്ന് നഗരത്തിനകത്തും പുറത്തുമായി നിരവധിയാണ് ഉപഭോക്താക്കൾ.
2018ലാണ് അർച്ചന മൈഹാർവെസ്റ്റ് ഫാംസ് തുടങ്ങുന്നത്. ടെറസിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് തിരുവള്ളൂരിൽ 2 ഏക്കർ കൃഷിയിടത്തേക്ക് മൈഹാർവെസ്റ്റ് ഫാമിനെ വളർത്തിയതിൽ അർച്ചനയുടെ അധ്വാനം ചെറുതല്ല. സെംമ്പെടു ഗ്രാമത്തിലെ 2 ഏക്കർ ഫാം പതിയെ ജൈവ കൃഷിക്കാരെയും ജൈവ പച്ചക്കറി/ഉത്പന്നം തേടിയെത്തുന്നവരെയും ഒന്നിപ്പിക്കുന്ന ഇടമായി മാറി. വെമ്പു ഫാം എന്നായിരുന്നു ആദ്യ പേര്. തുടങ്ങിയ ആദ്യ വർഷം തന്നെ കമ്പനിയുടെ വരുമാനം 8 ലക്ഷം കടന്നു. തൊട്ടടുത്ത വർഷം വരുമാനം 44 ലക്ഷം രൂപയായിരുന്നു. പിന്നെ അത് 1 കോടിയിലെത്തി. അർച്ചനയും ദീർഘവീക്ഷണവും അധ്വാനവുമാണ് മൈഹാർവെസ്റ്റ് ഫാമിനെ ഈ നേട്ടത്തിലെത്തിച്ചത്.
Archana P Stalin’s entrepreneurial journey, from co-founding Geoverge to founding myHarvest Farms, a farm-to-home platform revolutionizing organic farming and sustainable agriculture in India.