അങ്ങനെ സൗദി അറേബ്യയും ഇതാദ്യമായി ലോക സൗന്ദര്യ മത്സരത്തിന് തയാറെടുക്കുകയാണ്. സൗദി മോഡലും, മിസ് സൗദി അറേബ്യയുമായ റിയാദുകാരിയായ റൂമി അൽഖഹ്താനി ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യയുടെ പ്രതിനിധിയാകും. ഈ വർഷം ആദ്യം മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യമത്സരത്തിൻ്റെ രണ്ടാം പതിപ്പിൽ ഈ 27കാരി ഗംഭീരമായ അരങ്ങേറ്റം നടത്തിയിരുന്നു. സിംഗപ്പൂരിലെ ജെസീക്ക ലോംഗ് അടുത്തിടെ മിസ് ഗ്ലോബൽ ഏഷ്യൻ 2024 കിരീടം നേടിയെങ്കിലും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് സൗദി മോഡൽ റൂമിയാണ്.
കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ ജിസിസി മേഖലയെ പ്രതിനിധീകരിച്ച ഹമാലയിൽ നിന്നുള്ള ലുജെയ്ൻ യാക്കൂബിൻ്റെ പാത പിന്തുടർന്നാണ് സൗദി അറേബ്യയുടെ റൂമി അൽ ഖഹ്താനി മത്സരത്തിനിറങ്ങുന്നത്.
870,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള കണ്ടെന്റ് ക്രിയേറ്റർ കൂടിയാണ് റൂമി .മിസ് ഗ്ലോബൽ ഏഷ്യൻ 2024 മത്സരത്തിലണിഞ്ഞ ഗൗണുകൾ മുതൽ പരമ്പരാഗത സൗദി വസ്ത്രങ്ങൾ വരെയുള്ള വിവിധ ചിത്രങ്ങൾ ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്തതിനു ആരാധകരും ഏറെയാണ്.
മിസ് സൗദി അറേബ്യ, മിസ് മിഡിൽ ഈസ്റ്റ് -സൗദി അറേബ്യ, മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ -സൗദി അറേബ്യ തുടങ്ങിയ നേട്ടങ്ങളുമായാണ് അൽഖഹ്താനി മത്സരത്തിനിറങ്ങുന്നത് .
കാർട്ടിയറുടെ ലവ് ബ്രേസ്ലെറ്റ് മുതൽ ബൾഗാരിയുടെ ദിവാ ഡ്രീംസ് ശേഖരം വരെ ആഡംബര ആഭരണങ്ങളോടും ഡിസൈനർ ഫാഷനോടും അൽഖഹ്താനിയുടെ ഭ്രമം ഇൻസ്റ്റ അപ്ഡേറ്റുകളിൽ വ്യക്തമാണ്.
Saudi Arabia’s debut in the Miss Universe pageant with Rumi Al Qahtani representing the country. Discover her journey from being Miss Saudi Arabia to gaining attention on social media.