പണം കൈമാറാൻ മാത്രമല്ല, നിക്ഷേപിക്കാനും ഇനി UPI സംവിധാനം ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിക്കുന്നത്.
പണനയ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇത് ബാങ്ക് അക്കൗണ്ട് ഉടമകളെപ്പോലെ യുപിഐ പേയ്‌മെൻ്റുകൾ നടത്താൻ പിപിഐ ഉടമകളെ പ്രാപ്തരാക്കും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും എന്ന് ശക്തി കാന്ത ദാസ് അറിയിച്ചു.
ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ യു.പി.ഐവഴി പണം നിക്ഷേപിക്കാൻ എളുപ്പമാകും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഇനി യു.പി.ഐ വഴി പണം നിക്ഷേപിക്കാനും എ.ടി.എം വഴി ഇനി കഴിയും.
ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുവാൻ കൂടിയാണ് തീരുമാനം. UPIവഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകൾക്ക് സൗകര്യപ്രദമാകും.
ATM ൽ നിന്നും യു.പി.ഐ സംവിധാനം വഴിയുള്ള പണം പിൻവലിക്കൽ എളുപ്പമാണ്. പണം നിക്ഷേപിക്കേണ്ട ബാങ്കിന്റെ എ.ടി.എം സ്‌ക്രീനിൽ ക്യാഷ്‌ലെസ് ക്യാഷ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പർ നൽകി തുക രേഖപ്പെടുത്താൻ ആവശ്യപ്പെടും.
തുക രേഖപ്പെടുത്തിക്കഴിഞ്ഞാൽ QR കോഡ് തെളിയും. UPIമൊബൈൽ ആപ്പ് ഉപയോഗിച്ച് അത് സ്കാൻ ചെയ്യുകയും പണം നിക്ഷേപിക്കുന്നതിന് യുപിഐ പിൻ ഉപയോഗിച്ച് ഇടപാടിന് അംഗീകാരം നല്കുകയുമാണ് വേണ്ടത്.
ക്യാഷ് ഡെപ്പോസിറ്റ് സൗകര്യത്തിനായി യുപിഐ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തന നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് ഗവർണർ പറഞ്ഞു.
പ്രീപെയ്ഡ് പേയ്‌മെൻ്റ് ഇൻസ്ട്രുമെൻ്റ് (പിപിഐ) ഉടമകൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുള്ള മറ്റൊരു പ്രഖ്യാപനത്തിൽ, തേർഡ്-പാർട്ടി യുപിഐ ആപ്ലിക്കേഷനുകൾ വഴി പിപിഐകൾ ലിങ്ക് ചെയ്യുന്നത് അനുവദിക്കാൻ ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ, ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള യുപിഐ പേയ്‌മെൻ്റുകൾ ബാങ്കിൻ്റെ യുപിഐ ആപ്പ് വഴിയോ ഏതെങ്കിലും മൂന്നാം കക്ഷി യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ഒരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്‌ത് നടത്താം. എന്നിരുന്നാലും, പിപിഐകൾക്ക് ഇതേ സൗകര്യം ലഭ്യമല്ല. പിപിഐ ഇഷ്യൂവർ നൽകുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് മാത്രമേ നിലവിൽ യുപിഐ ഇടപാടുകൾ നടത്താൻ പിപിഐകൾക്ക് കഴിയൂ.
The recent expansion of the UPI system, allowing users to invest, deposit, and withdraw money from ATMs without using a card. Reserve Bank Governor Shaktikanta Das announced these changes, which will streamline banking transactions and provide more convenience to account holders and PPI holders.