മാലെ ദ്വീപിലെ ഭക്ഷ്യ പ്രതിസന്ധിക്ക് ആശ്വാസമായി അരി, പഞ്ചസാര, ഉള്ളി അവശ്യവസ്തുക്കൾ വിതരണം ചെയ്തതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ദ്വീപ്.മാലെ ദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ എക്‌സിൽ കൂടിയാണ് മാലെ ദ്വീപിനു വേണ്ടി നന്ദി പറഞ്ഞത്. ഈ മാസം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിലക്കയറ്റം സംഭവിക്കാതിരിക്കാൻ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ മുൻനിര കയറ്റുമതിക്കാരായ ഇന്ത്യ ഈ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗതമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തി വന്ന മാലെ ദ്വീപ് ഒക്ടോബറിൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ചൈനയുടെ ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇത് മാൽവെയും ന്യൂ ഡൽഹിയും തമ്മിലുള്ള പിരിമുറുക്കത്തിനും വഴിതെളിച്ചു. എന്നിട്ടും ഇന്ത്യ സംയമനം പാലിച്ചു. അത് കൊണ്ടാണ് ചൈനീസ് സ്വാധീനത്തിനും ഇടയിൽ, പഞ്ചസാര, ഗോതമ്പ്, അരി, ഉള്ളി എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുവാൻ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യയിൽ നിന്ന് വാങ്ങിയ സാമ്പത്തിക കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയുമായി സംസാരിക്കാൻ മാലെ ദ്വീപ് പ്രസിഡന്റ് മുയിസു ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് ഇന്ത്യയ്ക്കു മാലെദ്വീപ് നൽകാനുള്ളത്. ഇതിൽ ഇളവ് വരുത്തണമെന്നാണ് മാർച്ചിൽ മുയിസു ആവശ്യപ്പെട്ടത്.ഇന്ത്യക്കു നൽകാനുള്ള കടം 8 ബില്യൺ മാലെദ്വീവിൻ റുഫൈയ ആണെങ്കിൽ മാലെ ദ്വീപിന് ചൈനയോട് 18 ബില്യൺ എംവിആർ കടമുണ്ട്.
മാലെദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു ട്വീറ്റ് ചെയ്യുകയും, ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങൾ നടത്തുകയും, ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തതോടെയാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.കഴിഞ്ഞ നവംബറിലാണു മുഹമ്മദ് മുയിസു മാലെദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്. ഇതിനുശേഷം ഇന്ത്യയും മാലെദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ആദ്യകാലത്തു ചൈനയോട് ആഭിമുഖ്യം പുലർത്താൻ ആഗ്രഹിച്ച മുയിസു, മേയ് പത്തിനകം ദ്വീപിലുള്ള ഇന്ത്യൻ സേനാവിന്യാസം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലെദ്വീപിലുള്ളത്.
ഇന്ത്യയുടെ മാലെദ്വീപ് ടൂറിസം ഇന്ത്യ ബഹിഷ്കരിച്ചതോടെ മാലെ ദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംഭവിച്ചത് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവ്. ഇതോടെ ദ്വീപിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടി എന്നാണ് കണക്കുകൾ.ജനുവരി ആദ്യം ലക്ഷദ്വീപിലെ സന്ദർശനത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലെ മന്ത്രിമാർ അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ – മാലെ ടൂറിസം ബന്ധം വഷളായത്. മന്ത്രിമാരെ മാലെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നും സ്ഥിരമായി മാലെ ദ്വീപുകളിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ പിനീട് പിന്മാറുകയായിരുന്നു. ഇതാണ് മാലെ ടൂറിസത്തിനു തിരിച്ചടിയായത്.
India’s decision to permit limited exports of essential commodities to Maldives amid strained relations and growing Chinese influence reflects a commitment to bilateral trade. Learn about the significance of this gesture and its impact on India-Maldives ties.