ഏതു ടീം ആയാലും അവർ ഗാലറിയിലേക്കു പറത്തുന്ന ഓരോ സിക്സിനും രാജസ്ഥാനിലെ ആറ് ഗ്രാമീണ വീടുകൾക്ക് വീതം സൗരോർജ കണക്‌ഷനിലൂടെ വൈദ്യുതി എത്തിക്കും. ഇതായിരുന്നു രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടുന്നതിനെ മുൻപ് പ്രഖ്യാപിച്ച പിങ്ക് പ്രോമിസ് #PinkPromise. തങ്ങളുടെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിങ്ക് നിറത്തിലുള്ള പ്രത്യേക ജഴ്സി അണിഞ്ഞെത്തിയ രാജസ്ഥാൻ റോയൽസ് മത്സര ശേഷം പ്രഖ്യാപിച്ചത് പോലെ പിങ്ക് പ്രോമിസ് നടപ്പാക്കുക 78 വീടുകളിലേക്കുള്ള സോളാർ പവർ എത്തിച്ചു കൊണ്ട്. അതായതു മത്സരത്തിൽ പറന്നത് 13 സിക്സുകൾ. രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൂടിയാണ് ടീമിന്റെ പിങ്ക് പ്രോമിസ്. മത്സരത്തിൽ രാജസ്ഥാൻ ജയിച്ചിരുന്നു.
മത്സരത്തിൽ രാജസ്ഥാന്റെ പിങ്ക് പ്രോമിസിന് തുടക്കം കുറിച്ചത് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലി തന്നെയായിരുന്നു. ബാംഗ്ലൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി. റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ RRF എന്ന സന്നദ്ധസംഘടന വഴിയാണ് പ്രോമിസ് നടപ്പാക്കുക. അതിനായി പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നൽകും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നൽകും.
“ഔരത് ഹേ തോ ഭാരത് ഹേ” എന്ന ലക്ഷ്യത്തോടെ 2019 ൽ സ്ഥാപിതമായതാണ് റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജസ്ഥാനിലെ 15 ദശലക്ഷത്തിലധികം സ്ത്രീകളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിച്ചു. രാജസ്ഥാനിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീകൾക്ക് ശുദ്ധമായ ഊർജ്ജം, വെള്ളം, ഉപജീവനമാർഗങ്ങൾ, മാനസികാരോഗ്യം എന്നിവയിൽ തുല്യമായ പ്രവേശനം നൽകുന്നതിൽ RRF ശ്രദ്ധ കേന്ദ്രീകരിച്ചു.
‘ഔരത് ഹേ തോ ഭാരത് ഹേ’ എന്ന കാഴ്ചപ്പാടോടെ രാജസ്ഥാനിൽ മാത്രമല്ല, രാജ്യത്തുടനീളം ഒരു ഗ്രാമീണ പരിവർത്തന മാതൃക സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് രാജസ്ഥാൻ റോയൽസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജേക്ക് ലുഷ് മക്രം പറഞ്ഞു.
Rajasthan Royals’ Pink Promise initiative, where every six hit during their match powers rural households in Rajasthan through solar connections, empowering women and promoting sustainable development.