മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും, വിശാലമായ ഇരിപ്പിടവും, ഒരു ബാർ ഏരിയയും.
ഇത് ഒരു ശതകോടീശ്വരൻ സ്വന്തമാക്കിയ 4175 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ബോയിംഗ് 747 സ്വകാര്യ ജെറ്റ് . ആ ശതകോടീശ്വരൻ ഇലോൺ മസ്‌കോ ബെർണാഡ് അർനോൾട്ടോ മുകേഷ് അംബാനിയോ അല്ല. ഇത് സൗദി അറേബ്യയിലെ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ ജെറ്റ്.
ലോകത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ സ്വകാര്യ ജെറ്റിന് ഏകദേശം 500 മില്യൺ ഡോളർ , അതായത് 4175 കോടി രൂപ- ചിലവ് വരും. ഫോർബ്സ് പ്രകാരം 18.7 ബില്യൺ ഡോളർ (ഏകദേശം 1,56,198 കോടി രൂപ) ആസ്തിയുള്ള സൗദി രാജകുടുംബത്തിലെ ഏറ്റവും ധനികരായ അംഗങ്ങളിൽ ഒരാളാണ് സൗദി രാജകുമാരൻ.
സൗദി രാജകുമാരൻ്റെ ബോയിംഗ് 747 അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിപുലമായി പരിഷ്കരിച്ചിട്ടുണ്ട്. വലുപ്പമുള്ള കിടക്ക, സ്വകാര്യ കുളിമുറി, നിസ്കാര മുറി, അത്യാധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള വിനോദ മുറി, 10 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, സ്പാ, സോന സോൺ എന്നിവയുള്ള മാസ്റ്റർ സ്യൂട്ടാണ് വിമാനത്തിലുള്ളത്.
ബോയിംഗ് 747 ൻ്റെ മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും വിശാലമായ ഇരിപ്പിടവും ഒരു ബാർ ഏരിയയും ഉണ്ട്. ബോയിംഗ് 747-ൻ്റെ യഥാർത്ഥ വില ഏകദേശം 1250 – 1670 കോടി രൂപ ആയിരുന്നു. മുകളിൽ സൂചിപ്പിച്ച കസ്റ്റമൈസേഷനുകൾ വിമാനത്തിന്റെ മൂല്യം ഏകദേശം 4175 കോടി രൂപയിൽ എത്തിച്ചു.
The luxurious features of the world’s most expensive private jet, owned by Saudi Arabian prince and businessman Al Waleed bin Talal Al Saud. With customizations worth over Rs 4175 crore, this Boeing 747 boasts amenities like a master suite, entertainment room, spa, and golden throne-like armchairs.