മുകേഷ് അംബാനിയുടെ വിശ്വസ്തനായ സഹായിയും നിർണായക തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്ന മനോജ് മോദിക്ക്,മുകേഷ് നൽകിയ സമ്മാനം എന്താണെന്നറിയാമോ? 1500 കോടി രൂപ മതിക്കുന്ന തന്റെ ഭവനമായ ആൻ്റിലിയയ്ക്ക് അടുത്തുള്ള 22 നില കെട്ടിടം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ ടെക്നോളജീസ് ഡൊമെയ്‌നിലെ തൻ്റെ വ്യാപ്തി വിപുലീകരിക്കുന്ന മുകേഷ് അംബാനിയുടെ വിശ്വസ്തനാണ് മനോജ് മോദി. വിവിധ സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ നടത്തുന്നതും മുകേഷിന് വേണ്ടി മനോജ് മോദിയാണ്.
19,63,000 കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർപേഴ്‌സണാണ് മുകേഷ് അംബാനി. 9,66,142 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് . മുകേഷ് അംബാനിയുടെ കീഴിൽ മനോജ് മോഡി ഇപ്പോൾ റിലയൻസ് റീട്ടെയിൽ ലിമിറ്റഡിലും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിലും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
40 വർഷത്തോളമായി അംബാനി കുടുംബവുമായി മോദിക്ക് ബന്ധമുണ്ട്. മുംബൈയിലെ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ മുകേഷ് അംബാനിയുടെ ബാച്ച്‌മേറ്റ് ആയിരുന്നു മനോജ് മോദി. 1980-കളിൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി എണ്ണ-പെട്രോകെമിക്കൽ വ്യവസായം തുടങ്ങുന്ന സമയത്താണ് മനോജ് മോദി തൻ്റെ 60-കളിൽ റിലയൻസിൽ ചേർന്നത്.
Manoj Modi, Mukesh Ambani’s trusted confidant, in shaping the success of Reliance Industries and their longstanding association.