ഇറക്കുമതി ചെയ്യുന്നതിന്റെ പത്തിലൊന്നു വിലക്ക് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം (UAV) തയാറായി. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനു വലിയ ഉത്തേജനം നൽകിക്കൊണ്ട് ഇന്ത്യൻ പ്രതിരോധ, ബഹിരാകാശ കമ്പനിയായ ഫ്ലൈയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് വെള്ളിയാഴ്ച ബെംഗളൂരുവിൽ എഫ്‌ഡബ്ല്യുഡി-200 B പുറത്തിറക്കി. ഇറക്കുമതി ചെയ്ത യുഎസ് പ്രിഡേറ്റർ ഡ്രോണിന് 250 കോടി രൂപ വിലവവരുന്നിടത്താണ് ഇന്ത്യൻ നിർമ്മിത FWD-200B വെറും 25 കോടി രൂപയ്ക്ക് ലഭ്യമാകുക.
FWD-200B medium-altitude, long-endurance (MALE) ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തു നിർമ്മിച്ചതാണ് . 100 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഇതിന് ഒപ്റ്റിക്കൽ നിരീക്ഷണ പേലോഡുകളും കൃത്യമായ വ്യോമാക്രമണ ആയുധങ്ങളും വഹിക്കാൻ കഴിയുമെന്ന് Flying Wedge Defence and Aerospace Technologies അറിയിച്ചു.
“രാജ്യത്തിൻ്റെ കഴുകൻ കണ്ണായും” ഭീഷണികൾക്കെതിരെയുള്ള ആകാശ കവചമായും വിഭാവനം ചെയ്യപ്പെടുന്ന FWD-200B ക്ക് ഒറ്റ പ്രാവശ്യം ഇന്ധനം നിറച്ചാൽ 12-20 മണിക്കൂർ നിർത്താതെ പറക്കാനാകും. 200 kts/370 kmph പരമാവധി വേഗത, 200 കിലോമീറ്റർ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ പരിധി എന്നിവയുമുണ്ട്. ഡിആർഡിഒ പോലുള്ള ഏജൻസികളുടെ വർഷങ്ങളോളം നീണ്ട ശ്രമങ്ങൾക്ക് ശേഷം തദ്ദേശീയമായി ഒരു കോംബാറ്റ് യുഎവി നിർമ്മിക്കുക എന്ന ഇന്ത്യയുടെ ദീർഘകാല സ്വപ്നമാണ് FWD-200B നിറവേറ്റുന്നതെന്ന് ബെംഗളൂരുവിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ഫ്‌ളയിംഗ് വെജ് ഡിഫൻസ് സ്ഥാപകൻ സുഹാസ് തേജസ്‌കന്ദ പറഞ്ഞു.
The launch of India’s first indigenous unmanned aerial vehicle (UAV), the FWD-200B, by Flying Wedge Defense and Aerospace Technologies. With a significantly lower cost compared to imports, this UAV marks a major milestone for the country’s defense industry.