467 ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തി. ഈ വിവരം ഇന്ത്യൻ കയറ്റുമതി രംഗത്തെ ഞെട്ടിക്കുന്നതാണ്. ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ മുതൽ ഉയർന്ന അളവിലുള്ള കീടനാശിനികളും കുമിൾനാശിനികളും വരെ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉണ്ടെന്നാണു കണ്ടെത്തൽ. മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന കാരണത്താൽ പതിറ്റാണ്ടുകളായി നിരോധിച്ചവ യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയവയിൽ ഉൾപ്പെടും.
യൂറോപ്യൻ യൂണിയനിൽ നിരോധിക്കപ്പെട്ടതോ നിയന്ത്രിതമോ ആയ 200-ലധികം സജീവ പദാർത്ഥങ്ങൾ ഈ ഉൽപ്പന്നങ്ങളിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി . പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, നട്ട് ഉത്പന്നങ്ങൾ, മൽസ്യ- മൽസ്യോത്പന്നങ്ങൾ, ഹെർബ്സ്, സ്പൈസസ്, ബേക്കറി ഉത്പന്നങ്ങൾ, ഡയറ്റ് ഫുഡ്, ഫുഡ് സപ്പ്ളിമെൻറ് തുടങ്ങി വളർത്തു മൃഗങ്ങൾക്കുള്ള പെറ്റ് ഫുഡിൽ വരെ നിരോധിത പദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിൽ നിന്ന് ബ്രിട്ടൻ വഴിയെത്തിയ കടുകിലും, അരിയിലും, പച്ചക്കറി ഇലകളിലും കീടനാശിനികളുടെ സാനിധ്യം ഉണ്ട്. മുളകുപൊടിയിലും നിലകടലയിലും അഫ്ലാടോക്സിൻ ഉൾപ്പെടെയുളള രാസവസ്ഥു അടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും നെതർലാൻഡ്സിലെത്തിയ മുന്തിരിയിൽ Lambda-cyhalothrin , മുരിങ്ങയിലപ്പൊടിയിൽ ബ്രിഫെൻത്രിൻ, കസൂരി മേതി എന്ന് വിളിക്കുന്ന fenugreek ഇലകളിലും, പപ്പായയിലും , ബീൻസിലും സാൽമൊണേല്ല, ബസുമതി അരിയിൽ Aflatoxin B1 , സ്പൈസസിലും, മുളക് പൊടിയിലും ക്ലോറോഎത്തനോൾ, കണവ, നീരാളി മത്സ്യങ്ങളിൽ കാഡ്മിയം, ഉള്ളിപൊടിയിൽ ലെഡ് അങ്ങനെ നീളുന്നു ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ക്രമക്കേടുകൾ.
തെറ്റായ ലേബലിംഗിനായി ഉൽപ്പന്നങ്ങൾക്ക് EU നോട്ടീസ് നൽകിയിട്ടുണ്ട് . അലർജികളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ലേബലുകളിൽ യൂറോപ്യൻ യൂണിയൻ കർശനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്തു വിട്ട റിപ്പോർട്ടിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഉൽപ്പന്നങ്ങളുടെ വിശദമായ PDF റിപ്പോർട്ടും ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.
The recent revelations by the European Food Safety Authority (EFSA) regarding concerns over the safety of 467 Indian food products, highlighting issues such as heavy metals and pesticides.