ഡ്രോണുകൾക്ക് ഇന്ന് കൃഷി മുതൽ പ്രതിരോധം വരെയുള്ള വിവിധ വ്യവസായങ്ങളിൽ ഉടനീളം നല്ല സ്വാധീനമാണുള്ളത് . വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുള്ള ഇന്ത്യ അടുത്തിടെ ഡ്രോൺ സ്റ്റാർട്ടപ്പുകളുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിലെ വ്യോമ സാങ്കേതികവിദ്യയുടെ ഭാവിയെ പുനർനിർമ്മിക്കുന്ന മികച്ച 10 ഡ്രോൺ സ്റ്റാർട്ടപ്പുകൾ ഇവയാണ്.
1. Aereo: Aarav Unmanned Systems എന്ന പേരിൽ 2013-ൽ സ്ഥാപിതമായ Aereo ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. ഖനനം, അടിസ്ഥാന സൗകര്യം, കൃഷി തുടങ്ങിയ വ്യവസായങ്ങളിലെ പ്രശ്നങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഡ്രോൺ സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റാർട്ടപ്പാണിത്. രാജ്യത്തെ ഗ്രാമങ്ങൾ മാപ്പ് ചെയ്യുന്നതിന് കേന്ദ്ര സർക്കാർ എയ്‌റിയോയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. .
2. Amber Wings: ePlane-ൻ്റെ ഒരു സഹോദര സംരംഭമായ Amber Wings കാർഗോ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ലാൻഡിംഗ് (eVTOL) ഡ്രോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ സുപ്രധാന പ്രൊഡക്റ്റായ അത്‌വ ഡ്രോൺ AI കഴിവുകളും വേഗതയും കൊണ്ട് ശ്രദ്ധ നേടുന്നു.
3. Garuda Aerospace: ഇവൻ്റ് ഫോട്ടോഗ്രാഫി, കാർഷിക സർവേ, രഹസ്യാന്വേഷണം എന്നിവയ്‌ക്കായുള്ള ഡ്രോണുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രൊഡക്റ്റുകളുമായി ഗരുഡ എയ്‌റോസ്‌പേസ് വേറിട്ടുനിൽക്കുന്നു. സ്വിഗ്ഗിയുമായി ചേർന്ന് ഡ്രോൺ ഗ്രോസറി ഡെലിവറി ട്രയലുകൾ നടത്തുന്നു. ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് ഗരുഡ ഡ്രോണുകൾക്ക് അംഗീകാരവും, ഓർഡറുകളും കിട്ടുന്നുണ്ട്.
4. Aotom ടെക്നോളജി: ഡ്രോൺ ടെക്നോളജി, ജിയോഫിസിക്കൽ സേവനങ്ങൾ, AI എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ Aotom ടെക്നോളജി ബിസിനസുകൾക്കായി സമഗ്രമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ എന്നിവ ഇതിനായി പ്രയോജനപ്പെടുത്തുന്നു. വിവിധങ്ങളായ വ്യവസായ ആവശ്യങ്ങൾക്കും ഈ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.
5.Asteria Aerospace: പ്രതിരോധം, കൃഷി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വ്യവസായങ്ങൾക്കായി ഉപയോഗിക്കുന്നു. ഡ്രോൺ-ആസ്-എ-സർവീസ് (DaaS) എന്ന ഗണത്തിൽ Asteria Aerospace പല ഇൻഡസ്ട്രിയൽ സൊല്യൂഷനും നൽകുന്നുണ്ട്. സർട്ടിഫൈഡ് ഡ്രോണുകളുടെ ഒരു ശ്രേണിയും AI ഇന്റഗ്രേഷനും ഉള്ളതിനാൽ, വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ഏരിയൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ആസ്റ്റീരിയ മുൻനിരയിലാണ്.
6. BharatRohan: കാർഷിക മേഖലയിൽ ഡ്രോൺ അധിഷ്‌ഠിത സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭാരത്‌രോഹൻ. കാർഷിക മേഖലയിൽ ഡാറ്റാ ശേഖരണവും അതുവഴി കർഷകർക്ക് നിർദേശങ്ങൾ നൽകുന്നതിനും BharatRohan ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. സുസ്ഥിരമായ കാർഷിക രീതികൾ പരിപോഷിപ്പിച്ചുകൊണ്ട് കർഷകരും കമ്പനികളും തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതാണ് ഇതിൻ്റെ വിപണി.
7. Dhaksha Unmanned Systems: കൃഷി, ഖനനം, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള മേഖലകൾക്കായി ഡ്രോൺ അധിഷ്ഠിത പരിഹാരങ്ങളുടെ ഒരു ശ്രേണി ധക്ഷ അൺമാൻഡ് സിസ്റ്റംസ് വാഗ്ദാനം ചെയ്യുന്നു. PLI പോലുള്ള സ്കീമുകളിലൂടെ ധനസഹായവും സർക്കാർ അംഗീകാരവും ഉറപ്പാക്കി ഡ്രോൺ വ്യവസായത്തിലെ പുതിയ സാധ്യത ലക്ഷ്യമിട്ട് ധക്ഷ മുന്നോട്ടു പോകുന്നു.
8. DroneAcharya Aerial: ഓയിൽ ആൻഡ് ഗ്യാസ്, മൈനിംഗ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വ്യവസായങ്ങൾക്ക് എൻ്റർപ്രൈസ് സൊല്യൂഷനുകൾ നൽകുന്ന ഡ്രോൺ ആചാര്യ പൈലറ്റിംഗിലും ഡാറ്റ പ്രോസസ്സിംഗിലും സമഗ്രമായ പരിശീലന പരിപാടികളുമായി വേറിട്ടുനിൽക്കുന്നു. നൈപുണ്യ വികസനത്തിലും വ്യാവസായിക ആപ്ലിക്കേഷനുകളിലുമുള്ള ശ്രദ്ധ DroneAcharya Aerialനെ വിപണിയിൽ വേറിട്ടു നിർത്തുന്നു.
9. Enord: ഉയർന്ന പവർ ട്രാൻസ്മിഷൻ ലൈനുകളുടെയും ടെലികോ ടവറുകളുടെയും പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എനോർഡ്, ബി2ബി സെക്ടറുകൾക്കും സർക്കാർ ഏജൻസികൾക്കുമായി പ്രവർത്തിക്കുന്നു. പൈലറ്റ് ഡ്രോണുകളിൽ AI സ്പെഷ്യലൈസ് ചെയ്യുകയാണ് ഇവർ. ഇവയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് AI- പവർഡ് ഡ്രോൺ ഇൻസ്പെക്ടർ ഉപയോഗിച്ച് സ്ഥിതിവിവരക്കണക്കുകൾ എനോർഡ് നൽകുന്നു.
10. FlytBase: നിരീക്ഷണം, സുരക്ഷ, നിർമ്മാണം എന്നിവയ്‌ക്കായി FlytBase ഡ്രോൺ-എ-സർവീസ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഡ്രോൺ ഡെലിവറികൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലൗഡ് അധിഷ്‌ഠിത സോഫ്റ്റ്‌വെയർ സൊല്യൂഷനുകളിൽ FlytBase മികവ് പുലർത്തുന്നു. ഐറിസ് ഓട്ടോമേഷൻ പോലുള്ള ടെക്‌നോളജി പങ്കാളികളുമായി സഹകരിച്ച്, ഏരിയൽ ഓട്ടോമേഷനിലും മാനേജ്‌മെൻ്റിലും ഫ്‌ലൈറ്റ്ബേസ് നവീകരണത്തിന് നേതൃത്വം നൽകുന്നു.
ചുരുക്കത്തിൽ, ഇന്ത്യയുടെ ഡ്രോൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നൂതനമായ സാധ്യതകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഈ 10 സ്റ്റാർട്ടപ്പുകൾ കൂടാതെ മികച്ച നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിലുണ്ട്. വ്യത്യസ്തമായ ആശയങ്ങളാക്കായി ഡ്രോണുകളെ ഉപയോഗിക്കാം എന്ന ഉറപ്പുണ്ടെങ്കിൽ ഡ്രോൺ സ്റ്റാർട്ടപ് മേഖലയിൽ ആർക്കും ഒരു കൈ നോക്കാവുന്നതാണ്. കാരണം ലോകമാകെ ഇനി വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതിൽ ഡ്രോണുകൾ വലിയ റോളാണ് വഹിക്കാൻ പോകുന്നത്.
Explore the top 10 drone startups in India that are revolutionizing aerial technology across industries like agriculture, defense, and logistics.