US ഇലക്ട്രിക് വിമാന കമ്പനികൾ ദുബായ് എമിറേറ്റിൽ eVTOL ടാക്സി സർവീസിനായി പദ്ധതികളുമായി നീങ്ങുമ്പോൾ ചൈനീസ് eVTOL വാഹന നിർമ്മാതാക്കളായ EHang അബുദാബിയിൽ ആദ്യ യാത്രക്കാരനുമായി ഒരു പ്രദർശന സവാരി നടത്തിക്കഴിഞ്ഞു. EHang സ്ട്രാറ്റജിക് പാർട്ണറായ മുഹമ്മദ് അൽ ദഹേരിയായിരുന്നു പൈലറ്റില്ലാ വിമാനത്തിലെ യാത്രക്കാരൻ.
അബുദാബിയിലെ ഡ്രിഫ്റ്റ് എക്സ് മൊബിലിറ്റി എക്‌സ്‌പോയിൽ യാത്രക്കാരില്ലാത്ത ഇലക്ട്രിക് ഏരിയൽ വെഹിക്കിളിൻ്റെ (EAV) പ്രദർശനത്തെ തുടർന്നാണ് യാത്രാ വിമാനം പ്രകടനം നടത്തിയത്. ടാക്സി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ് EAV
യുഎഇയിലെ ഇഎവി വികസനത്തിനായി അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസുമായി (ADIO) ഇഹാങ് സഹകരിക്കുന്നുണ്ട്.
എയർ ടാക്സികൾക്കായി അതിവേഗ ബാറ്ററി ചാർജിംഗ് സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിന് ഫാസ്റ്റ് ബാറ്ററി ചാർജിംഗ് കമ്പനിയായ ഗ്രേറ്റർ ബേ ടെക്നോളജിയുമായി (GBT) EHang അടുത്തിടെ കരാർ ഒപ്പിട്ടു. ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (CAAC) മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് eVTOL. ഇവർ പവർ സെല്ലുകൾ, ബാറ്ററി പാക്കുകൾ, ചാർജിംഗ് പൈലുകൾ, എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവ വികസിപ്പിക്കുന്നു.
EHang-ൻ്റെ EAV-യ്‌ക്കായി ലോകത്തിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് (UFC) സംവിധാനം ഉണ്ടാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം.
EAV-യുടെ ബാറ്ററി 30% മുതൽ 80% വരെ ചാർജ് ചെയ്യാൻ 10 മിനിറ്റിൽ താഴെ മാത്രമേ സമയമെടുക്കുമെന്ന് EHang പറയുന്നു. കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന ഡ്രിഫ്റ്റ് എക്സ് മൊബിലിറ്റി ഇവൻ്റിൽ, യുഎഇ മേഖലയിൽ eVTOL വികസനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി EHang, ADIO യുമായി ഒരു കരാർ ഒപ്പിട്ടു. അടുത്തിടെ പൈലറ്റില്ലാത്ത പാസഞ്ചർ വാഹനങ്ങൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് UAE സർക്കാരിൽ നിന്ന് EHang അനുമതി നേടിയിരുന്നു.
“യാത്രക്കാരെ കൊണ്ടുപോകുന്ന ഡെമോ ഫ്ലൈറ്റുകൾക്കുള്ള അംഗീകാരം നേടിയ ശേഷം, ഞങ്ങൾ ആദ്യ ഫ്ലൈറ്റ് നടത്തി. അബുദാബിയുടെയും ലോകത്തെ എയർ മൊബിലിറ്റി മേഖലയുടെയും പുരോഗതിയിലെ നാഴികക്കല്ലായി ഇത് മാറും,” ഇഹാങ്ങിൻ്റെ സ്ഥാപകനും സിഇഒയും ചെയർമാനുമായ ഹുവാജി ഹു പറഞ്ഞു.
EHang, the Chinese eVTOL manufacturer, achieves a milestone with its first passenger demonstration flight in Abu Dhabi. Collaborating with ADIO and GBT, EHang aims to revolutionize air mobility in the UAE region.