സംരംഭത്തിന്റെയും ബിസിനസ് വളർച്ചയുടെയും പുതിയ ചർച്ചകൾക്കും കൂടിക്കാഴ്ച്ചയ്ക്കും വേദിയാവുകയാണ് കശ്മീർ.അതും സ്ത്രീ സംരംഭകരുടെ കൂട്ടായ്മയിൽ.
സ്റ്റാർട്ടപ്പ് കാശ്മീർ ശ്രീനഗറിലെ വനിതാ സംരംഭകർക്കായി നടത്തിയ മീറ്റ് അപ്പ്, സംരംഭകരുടെ അനുഭവങ്ങൾ നിറഞ്ഞു കേട്ട ഇടമായി മാറി. പരിചയസമ്പന്നരായ പ്രൊഫഷണലുകൾ, ബിസിനസ്സ് ഉടമകൾ, വളർന്നുവരുന്ന പ്രതിഭകൾ എന്നിവരുടെ വിജയകഥകൾ തെല്ലൊന്നുമല്ല യുവ സംരംഭകർക്ക് പ്രചോദനമായത്.
വനിതാ സംരംഭകർക്കായി ഇത്തരത്തിലുള്ള ആദ്യ മീറ്റ് അപ്പാണ് സ്റ്റാർട്ടപ്പ് കാശ്മീർ സംഘടിപ്പിച്ചത്. സംരംഭകർക്ക് അവരുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെയാണെന്ന് മീറ്റിൽ ചർച്ച ചെയ്തു.
തീപ്പെട്ടി, പോളിത്തീൻ ഉൽപ്പാദനം എന്നിവയിൽ നിന്ന് കാർഡ്ബോർഡ് നിർമ്മാണത്തിൽ വിജയം കൈവരിക്കുന്നതിലേക്ക് നീങ്ങുന്നതിനിടെ നേരിട്ട വെല്ലുവിളികൾ റിഫാത്ത് പ്രിൻ്റിംഗ് പ്രസ് ഉടമയും പ്രശസ്ത സംരംഭകയുമായ റിഫാത്ത് മുഷ്താഖ് പങ്കുവച്ചു.
ഗ്ലിറ്റ്‌സ് ആൻഡ് ഗ്ലാമിൻ്റെ ഉടമയായ സീറത്ത് സഹ്‌റ സംരംഭത്തെ മുന്നോട്ടു നയിക്കുന്നതിൽ പഠനവും , ആശയവിനിമയവും സഹകരണവും വഹിക്കുന്ന പങ്കു വിവരിച്ചു.
സംരംഭത്തിന് പിന്തുണാ ശൃംഖലയുടെ പ്രാധാന്യം സംരംഭങ്ങൾക്ക് എത്രത്തോളം അനിവാര്യമാണെന്ന് ജസ്ബ ഫുഡ്‌സിൻ്റെ ഉടമ ബറ്റൂൽ ഐജാസ് വിവരിച്ചു.
ജാംക്ലെ ജാർസിൻ്റെ സ്ഥാപകനായ നവാ ഷാ സംരംഭകർക്കിടയിൽ ഉത്പന്നത്തെ പറ്റി ധാരണ സൃഷ്ടിക്കുന്നതിലും സഹാനുഭൂതി വളർത്തുന്നതിലും ഈ മീറ്റുകളുടെ ശക്തി എടുത്തു പറഞ്ഞു. സത്യസന്ധതയുടെയും അർപ്പണബോധത്തിൻ്റെയും പ്രാധാന്യത്തെ സംരംഭകർ തിരിച്ചറിയണമെന്നും അദ്ദേഹം ഉപദേശം നൽകി.
കശ്മീരിൻ്റെ സംരംഭകത്വ ഭൂപ്രകൃതിക്ക് സംഭാവന നൽകുന്നതിനും ആത്യന്തികമായി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മനോഭാവത്തെ സ്റ്റാർട്ടപ്പ് കാശ്മീർ സിഇഒ ഷാഹിദ് അൻസാരി അഭിനന്ദിച്ചു.
Startup Kashmir’s inaugural meetup for women entrepreneurs at Kong Posh restaurant in Srinagar celebrated female entrepreneurship. The event featured inspiring talks, support schemes, and networking opportunities, empowering women to drive innovation and success.