ടാറ്റ മോട്ടോഴ്സ് വരും മാസങ്ങളിൽ അവതരിപ്പിക്കുക നെക്സോൺ iCNG , ആൾട്രോസ് റേസർ, Curvv എന്നീ മൂന്ന് പുതിയ മോഡലുകളാകും.
CNG-പവർ വേരിയൻ്റുകളോടെ നെക്സോൺ ശ്രേണി വിപുലീകരിക്കുന്നു. ആൾട്രോസ് ലൈനപ്പിന് സ്പോർട്ടിയർ വേരിയൻ്റുണ്ടാകും. മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ അതിൻ്റെ Curvv എന്ന പുതിയ മോഡലും കൊണ്ടുവരും. EV കർവ് ആദ്യമെത്തുമ്പോൾ പെട്രോൾ, ഡീസൽ, CNG വേരിയന്റുകൾ പിന്നാലെ വിപണിയിലെത്തും.
Tata Nexon iCNG
ടർബോചാർജ്ഡ് സിഎൻജി-പവർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ ടാറ്റ യാഥാർത്ഥ്യമാക്കുകയാണ്. സാധാരണ പെട്രോൾ മോഡലിൻ്റെ അതേ 1.2-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ ഉപയോഗിച്ച് നെക്സോൺ iCNG ഇറക്കുമ്പോൾ അത് ചരിത്രമാകും. മാനുവൽ ഗിയർബോക്സിനൊപ്പം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AMT) ഓപ്ഷനും വന്നേക്കാം. Nexon iCNG-യുടെ വില പെട്രോൾ വേരിയൻ്റിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലായിരിക്കും. ഈ വർഷത്തെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ നെക്സോൺ iCNG ടാറ്റ പ്രദർശിപ്പിച്ചു.
ടാറ്റ ആൾട്രോസ് റേസർ
Altroz റേസർ മോഡലിന് 120hp കരുത്തിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും സുരക്ഷാ കിറ്റുകളുമാകും. റേസറിൽ പുതിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ, സെഗ്മെൻ്റ്-ഫസ്റ്റ് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ESC, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വോയ്സ് അസിസ്റ്റഡ് സൺറൂഫ് എന്നിവ ഉണ്ടായിരിക്കും.
Tata Curvv
ടാറ്റയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഇടത്തരം SUV-യാണ് Curvv. ടാറ്റയുടെ Gen 2 Acti.ev ആർക്കിടെക്ചർ ഉപയോഗിക്കുന്ന കൂപ്പെ പോലെയുള്ള റൂഫ്ലൈൻ ഉള്ള Curvv EV ആദ്യം വിപണിയിലെത്തുമെന്നാണ് സൂചന. Curvv ഏകദേശം 450-500 കിലോമീറ്റർ റേഞ്ച് നൽകും . ഇതിനർത്ഥം എതിരാളികളായ ക്രെറ്റ EV, മാരുതി eVX എന്നിവയ്ക്ക് ഒരു പടി മുമ്പായിരിക്കും ടാറ്റയുടെ ഓൾ-ഇലക്ട്രിക് Curvv.
Curvv ന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ 2024-ൻ്റെ അവസാന പാദത്തിലോ 2025-ൻ്റെ തുടക്കത്തിലോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ പുതിയ 125 എച്ച്പി, 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ എഞ്ചിൻ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് Curvv പെട്രോളിന് കരുത്ത് പകരുന്നത്. അതേസമയം, Curvv ഡീസൽ, നെക്സോണിൻ്റെ 1.5 ലിറ്റർ സിലിണ്ടർ ഡീസൽ യൂണിറ്റ് എന്നിവ 6-സ്പീഡ് മാനുവൽ, AMT ഗിയർബോക്സുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഒരു Curvv ഉം എത്തിയേക്കും.
സവിശേഷതകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ടാറ്റ Curvv-നെ സജ്ജീകരിക്കും. 360 ഡിഗ്രി ക്യാമറ, ഇൻഫോടെയ്ൻമെൻ്റ്, ഡ്രൈവർ ഡിസ്പ്ലേ എന്നിവയ്ക്കായി 10.25 ഇഞ്ച് സ്ക്രീൻ, കൂൾഡ് സീറ്റുകൾ എന്നിവയും പ്രതീക്ഷിക്കാം.
Tata Motors is set to launch the Nexon iCNG, Altroz Racer, and Curvv models soon. Discover the features, specifications, and anticipated release dates for these new vehicles.