രാജ്യത്തെ ഏറ്റവും ധനികരായ താരജോഡികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവർക്കുമായി 1056 കോടി രൂപ ആസ്തിയുണ്ട്. ഐശ്വര്യ റായ് ബച്ചൻ്റെ ആസ്തി 776 കോടി രൂപയാണ്. അതേസമയം, അഭിഷേക് ബച്ചൻ്റെ സ്വകാര്യ സ്വത്ത് 280 കോടി രൂപയാണ്.
ഇരുവർക്കും ദുബായിലെ ഒരു കൊട്ടാര സദൃശ്യ വില്ലയുണ്ട്. ദുബായിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് ഒരു കൊട്ടാരസദൃശ്യമായ വില്ല ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും സ്വന്തമാക്കിയത്. ഇതിൽ ഒരു ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, ഒരു ആധുനിക കിച്ചൺ, ഒരു സ്വകാര്യ ഗോൾഫ് കോഴ്‌സ് എന്നിങ്ങനെ സൗകര്യങ്ങളുണ്ട്.
മുംബൈയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപം
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ബച്ചൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് ആഡംബര ബംഗ്ലാവുകൾ കൂടാതെ മുംബൈയിലെ പ്രീമിയം റെസിഡൻഷ്യൽ ടവറുകളിൽ ഒന്നിലധികം ആഡംബര അപ്പാർട്ടുമെൻ്റുകൾ വാങ്ങിയിട്ടുണ്ട്.
ബാന്ദ്ര-കുർള കോംപ്ലക്‌സിൻ്റെ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായ സിഗ്നേച്ചർ ഐലൻഡിലാണ് നിക്ഷേപമുള്ളത്. 2015-ൽ ഈ 5-ബിഎച്ച്കെ അപ്പാർട്ട്മെൻ്റ് വാങ്ങാൻ ഇരുവരും 21 കോടി രൂപ ചെലവഴിച്ചു. ആർക്കിടെക്ചറൽ ഡൈജസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വോർലിയിലെ സ്കൈലാർക്ക് ടവേഴ്സിൻ്റെ 37-ാം നിലയിൽ ഒരു ആഡംബര അപ്പാർട്ട്മെൻ്റ് സ്വന്തമാക്കിയിട്ടുണ്ട്. .
അഭിഷേക് ബച്ചന് റിയൽ എസ്റ്റേറ്റിന് പുറമെ സ്‌പോർട്‌സിലും നിക്ഷേപം നടത്തിയിട്ടുണ്ട്. അദ്ദേഹം ജയ്പൂർ പിങ്ക് പാന്തേഴ്‌സ് എന്ന പ്രോ കബഡി ടീമിന്റെയും, ചെന്നൈയിൻ എഫ്‌സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമിന്റെയും ഉടമയാണ്.
ദമ്പതികൾക്ക് സ്വന്തം റോൾസ് റോയ്സ് ഗോസ്റ്റ്
ഹിന്ദി ചലച്ചിത്രമേഖലയിൽ റോൾസ് റോയ്സ് സ്വന്തമാക്കിയ ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ബച്ചൻ ദമ്പതികൾ. 7.95 കോടി രൂപ മതിപ്പുള്ള റോൾസ് റോയ്സ് ഗോസ്റ്റ് ഇവരുടെ ശേഖരത്തിലുണ്ട്.
ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിയും മറ്റ് ആഡംബര സൂപ്പർകാറുകളും ദമ്പതികളുടെ പക്കലുണ്ട്.. മെഴ്‌സിഡസ്-ബെൻസ് GL63 AMG, Mercedes-Benz S-Class S350D, Audi 8L, Lexus LX 570, Mercedes-Benz S500 എന്നിവയാണ് ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും ഉടമസ്ഥതയിലുള്ള മറ്റ് വിലകൂടിയ കാറുകൾ.
The opulent lifestyle of Aishwarya Rai Bachchan and Abhishek Bachchan, India’s richest celebrity couple, from their luxurious villas in Dubai to their collection of high-end cars and real estate investments in Mumbai.