ഇന്ത്യയില്‍ Whatsapp Pay അവതരിപ്പിക്കുമെന്ന Facebook സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് ലീഡേഴ്‌സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പണമിടപാടുകള്‍ക്ക് യുപിഐ യൂസ് ചെയ്യുന്ന Paytm Wallet പോലുള്ളവയ്ക്ക് Whatsapp Pay വെല്ലുലിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
2023 കാത്തിരിക്കുന്നത് 1 ട്രില്യണ്‍ ഹിറ്റ്
2023ഓടെ രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് ഇന്‍ഡസ്ട്രി 1 ട്രില്യണ്‍ ഹിറ്റ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കൂട്ടത്തിലേക്ക് ഗ്ലോബല്‍ പ്ലെയറായ വാട്‌സാപ്പും എത്തുന്നതോടെ ഈ മേഖല വലിയൊരു മാറ്റത്തിനായിരിക്കും സാക്ഷ്യം വഹിക്കുകയെന്ന് വ്യക്തം.
Paytm സമ്മര്‍ദ്ദത്തില്‍
ഇന്ത്യയില്‍ ഡിജിറ്റല്‍ ലോകം ഭരിക്കുന്ന, ആലിബാബ പിന്തുണക്കുന്ന, Paytm തന്നെയാണ് വാട്‌സാപ്പിന്റെ വരവോടെ സമ്മര്‍ദ്ദത്തിലാകുന്നത്. ആമസോണ്‍ അടുത്തിടെ ആന്‍ഡ്രോയ്ഡ് കസ്റ്റമേഴ്‌സിനായി P2P Amazon Pay UPI ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാന്‍സാക്ഷന്റെയും യൂസേഴ്‌സിന്റെയും എണ്ണത്തില്‍ മുന്നേറ്റം നടത്താന്‍ Google പേയ്ക്കും സാധിച്ചിരുന്നു. 45 മില്യണ്‍ യൂസേഴ്‌സുമായി 81 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡിട്ട് Google Pay തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഐഫോണ്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതോടെ Apple Pay ലക്ഷ്യമിടുന്നത് കൂടുതല്‍ സബ്‌സക്രൈബേഴ്‌സിനെയാണ്.
കളി മാറ്റിപ്പിടിക്കാന്‍ Whatsapp Pay
ഈ കളത്തിലേക്കാണ് കളി മാറ്റിപ്പിടിക്കാന്‍ Whatsapp Pay എത്തുന്നത്. നിലവില്‍ 300 മില്യണ്‍ യൂസേഴ്‌സാണ് വാട്‌സാപ്പിനുള്ളത്. Peer to Peer യുപിഐ ബേസ്ഡ് പെയ്‌മെന്റ്‌സ് സര്‍വീസ് ആരംഭിക്കുന്നതോടെ വാട്‌സാപ്പ് പേ യൂസേഴ്‌സിന്റെ എണ്ണം Paytmന് മുകളിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 230 മില്യണ്‍ യൂസേഴ്‌സാണ് Paytmനുള്ളത്.
മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ഡിജിറ്റല്‍ പെയ്മെന്റ് മാര്‍ക്കറ്റ്
ഇതിനോടകം 10 ലക്ഷത്തിലധികം ആളുകള്‍ വഴി Whatsapp Payയുടെ ട്രയല്‍ നടത്തിയെന്ന് വാട്‌സാപ്പ് പറയുന്നു. ഏതായാലും ഇന്ത്യന്‍ ഡിജിറ്റല്‍ പെയ്മെന്റ് മാര്‍ക്കറ്റ് കാണാനിരിക്കുന്നത് വലിയ മാറ്റത്തിനാണെന്ന് ഉറപ്പാണ്.