ഓട്ടോറിക്ഷ എന്നാൽ വെറുമൊരു ഷട്ടിൽ വാഹനവും പാവങ്ങളുടെ വാഹനവുമാണെന്ന ധാരണ ഇനി വേണ്ട. Savy ëlectric രൂപകൽപ്പന ചെയ്ത CITY-POD എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ യാത്രക്കാർക്ക് സുഖകരമായ യാത്രാ അനുഭവം നൽകുന്നു.
പ്രതിദിനം ഏകദേശം 10-12 മണിക്കൂർ
ഓട്ടോയിൽ ചെലവഴിക്കുന്ന ഡ്രൈവർ സുഖമായി ഇരിക്കണം. അത് രണ്ടും ഉറപ്പു നൽകുന്ന CITY-POD ഇലക്ട്രിക് ഓട്ടോറിക്ഷ നിരത്തിലെത്തിക്കഴിഞ്ഞു. സാധാരണ ഓട്ടോറിക്ഷാ സവാരികളുടെ ചെലവിൽ യാത്രക്കാർക്ക് സുഖപ്രദമായ ഒരു കാർ യാത്രയാണ് കമ്പനി വാഗ്ദാനം.
SEEM വൈദ്യുതകാന്തിക മോട്ടോർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന CITY-POD ഡ്രൈവറെയും റൈഡർമാരെയും ഒരേപോലെ ആകർഷിക്കുന്ന ഒന്നാണ്.
ആംസ്റ്റർഡാമിലെ വേൾഡ് ഓഫ് ഇമൊബിലിറ്റിയിൽ CITY-POD അനാച്ഛാദനം ചെയ്യ്തിരുന്നു. വലിയ പ്രശംസയാണ് ഈ കുഞ്ഞൻ യാത്രാ വാഹനത്തിന് കിട്ടിയത്. വരും മാസങ്ങളിൽ പ്രധാന മെട്രോ നഗരങ്ങളിൽ പൈലറ്റ് യാത്രകൾ നടത്തിയ ശേഷമാകും നിരത്തിലിറക്കുക.
Discover the innovative City Pod E-Rickshaw by Chandan Mundra, revolutionizing e-mobility with eco-friendly design and advanced features. Learn about its international acclaim and plans for a 2025 launch.