വിമന്‍ ടെക്നോളജി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന She Loves Tech എന്ന ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ് മത്സരം ആദ്യമായി ഇന്ത്യയിലെത്തുന്നു.വിമന്‍ ടെക്നോളജിയും ടെക്നോളജിയിലെ വനിതാ പങ്കാളിത്തവും മാറ്റുരയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്നാണ് She Loves Tech . ഇന്ത്യയിലെത്തുന്ന ഈ വിമണ്‍ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്റെ നാഷണല്‍ ലെവല്‍ സെലക്ഷന് റൗണ്ടുകള്‍ കേരളം ഹോസ്റ്റ് ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനമായ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോപ്ലക്സിലാണ് ഇന്ത്യയിലെ സ്ക്രീനിംഗ് പ്രൊസസായ നാഷണല്‍ ഗ്രാന്‍ഡ് ചാലഞ്ചും മെന്റിംഗും നടക്കുക
ആര്‍ക്കൊക്കെ പങ്കെടുക്കാം
വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും She Loves Tech ല്‍ പങ്കെടുക്കാം. ഫൗണ്ടിംഗ് മെന്പേഴ്സില്‍ ഒരു വനിതയോ, വനിതകളെ ഇംപാക്ട് ചെയ്യുന്ന സൊല്യൂഷന്‍സുള്ള മെയില്‍ ഫൗണ്ടേഴ്സിനും മത്സരത്തിന്റെ ഭാഗമാകാം.വയബിളായ പ്രൊഡക്റ്റ് ഡെവലപ്ചെയ്തവര്ക്കും ഫണ്ടിംഗിന് യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം
എന്താണ് She Loves Tech
ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്ലാറ്റ്ഫോമാണ് ഷീ ലൗവ്സ് ടെക്ക്.ടെക്നോളജി, എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍ എന്നിവയിലൂടെ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്കാന് കഴിയുന്ന എക്കോസിസ്റ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഷീ ലൗവ്സ് ടെക്പ്രവര്ത്തിക്കുന്നത്. ഇന്ത്യയോടൊപ്പം തന്നെ നേപ്പാള്‍, തായ്ലാന്റ്, ചൈന, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി 20ലധികം രാജ്യങ്ങളില്‍ നിന്നും പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ച് കേരളത്തില്തെരഞ്ഞെടുക്കപ്പെടുന്ന കാന്‍ഡിഡേറ്റ്സിന് മെന്റര്‍ഷിപ്പിനും പിച്ചിംഗിനും അവസരമൊരുക്കും.ജൂലൈ 18ന് കൊച്ചി കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നാഷണല്‍ ഗ്രാന്‍ഡ് ചാലഞ്ച് നടക്കുന്നത്. നാഷനല്‍ ഗ്രാന്റ് ചലഞ്ചിലെ വിജയിയ്ക്ക് ചൈനയില്‍ നടക്കുന്ന ബൂട്ട്ക്യാംപിലും, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലും പിന്നീട് ഗ്ലോബല്‍ പിച്ചിംഗിലും പങ്കെടുക്കാം.15,000 യുഎസ് ഡോളര്‍ ആണ് ഗ്ലോബല്‍ പിച്ചിംഗിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.
ഇന്ത്യയില്‍ നിന്ന് വിജയിച്ച് ചൈനയിലേക്ക് പറക്കുന്ന ആ വിജയി ആരായിരിക്കും ? ഇപ്പോള്‍ തന്നെ www.startupmission.in/ shelovestech എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം