ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായരംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
അബുദാബി കിരീടാവകാശിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിലും സംബന്ധിച്ചു. മുംബൈയിൽ നടക്കുന്ന ഇന്ത്യ – യുഎഇ വാണിജ്യ ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.
“ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. അബുദാബി കിരീടാവകാശിക്ക് ഇന്ത്യയിലേക്ക് സ്വാഗതം. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും, ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും നേതാക്കളുടെ കൂടിക്കാഴ്ച്ച സഹായകരമാകുമെന്നും” രണ്‍ധീര്‍ ജെയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
അബുദാബി കിരീടാവകാശിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഗഡിലെ ഗാന്ധി സ്മൃതി മണ്ഡപവും അബുദാബി കിരീടാവകാശി സന്ദര്‍ശിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്ടിവിറ്റി, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തം വരും വര്‍ഷങ്ങളിലും ഉണ്ടായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അബുദാബി ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മുംബൈയിലെ ബിസിനസ് മീറ്റിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എട്ടോളം കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ സാമ്പത്തിക ഇടനാഴിയില്‍ സഹകരിക്കുന്നതിലുള്ള ധാരണാപത്രത്തെ ഇരുവരും സ്വാഗതം ചെയ്തിരുന്നു. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണിത്. യൂറോപ്പുമായുള്ള കണക്ടിവിറ്റിയാണ് ഈ സാമ്പത്തിക ഇടനാഴി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാപ്‌സ് ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്തിരുന്നു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണിത്. അതേസമയം യുഎഇയുമായിട്ട് മാത്രമാണ് ഇന്ത്യക്ക് വ്യാപാര-നിക്ഷേപ സഹകരണമുള്ളത്.
During the official visit of Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan to New Delhi, India and the UAE signed key agreements including LNG supply, nuclear cooperation, and crude storage. The visit also included discussions on the Comprehensive Economic Partnership Agreement and upcoming business engagements.