Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം
Middle East

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമാണ് യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബം. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി മുതൽ നിരവധി പ്രൈവറ്റ് ജെറ്റുകൾ വരെ നീളുന്നു അൽ നഹ്യാൻ കുടുംബത്തിന്റെ സമ്പാദ്യം.
News DeskBy News Desk14 October 2024Updated:14 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമാണ് യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബം. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി.  അൽ നഹ്യാൻ കുടുംബത്തിന്റെ മാത്രമല്ല യുഎഇയുടെ സമ്പത് വ്യവസ്ഥയുടെ തന്നെ സുഭിക്ഷത പേറുന്ന എണ്ണ ശേഖരമാണ് ഇവരുടെ പ്രധാന വരുമാന മാർഗം.

അറബ് ലോകത്തെ തൊഴിലും സ്ഥിരതയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അൽ നഹ്യാൻ കുടുംബത്തെ അറബ് സമ്പത് വ്യവസ്ഥയുടെ നെടുംതൂൺ എന്നാണ് ഫോർബ്സ് മാസിക വിശേഷിപ്പിച്ചത്. യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം. ഫുട്ബോൾ ക്ലബ്ബും എണ്ണ ശേഖരവും മറ്റ് നിരവധി ബിസിനസുകളുമായി അവ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ സ്പെയിസ് എക്സിലും അമേരിക്കൻ ഗായികയും വ്യവസായിയുമായ റൈഹാനയുടെ ഫെന്റി എന്ന ബ്രാൻഡിലും നഹ്യാൻ കുടുംബത്തിന് നിക്ഷേപമുണ്ട്.

പടുകൂറ്റൻ കൊട്ടാരം
4,078 കോടി രൂപ മൂല്യമുള്ള അൽ നഹ്യാൻ കുടുംബത്തിൻ്റെ പ്രസിഡൻഷ്യൽ കൊട്ടാരം മൂന്ന് പെൻ്റഗൺ കെട്ടിടങ്ങളുടെ വലുപ്പത്തിന് തുല്യമാണ്. ബ്രിട്ടൻ ആസ്ഥാനമായ പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഓഹരി ഉടമകൾ കൂടിയായ അൽ നഹ്യാൻ കുടുംബത്തിന് എട്ട് സ്വകാര്യ ജെറ്റുകളും ഉണ്ട്.  ലോകത്തിലെ എണ്ണ ശേഖരത്തിൻ്റെ ആറ് ശതമാനത്തോളം ഈ കുടുംബത്തിൻ്റെ കൈവശമാണ്. അതിനാൽ ഈ സമ്പത്തിന്റെയെല്ലാം ആണിക്കല്ല് പെട്രോളിയം വരുമാനത്തിൽ നിന്നാണ്.

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (MBZ-Mohamed bin Zayed) ആണ് അൽ നഹ്യാൻ കുടുംബത്തിൻ്റെ തലവൻ. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളും ഉണ്ട്.

അമേരിക്കൻ ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെൻ്റിയിലും ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിൻ്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സഹോദരൻ ഷെയ്ഖ് മൻസൂർ എന്നറിയപ്പെടുന്ന ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് നിക്ഷേപമുണ്ട്. പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കു പുറമേ നിരവധി ഫുട്‌ബോൾ ക്ലബ്ബുകളിലും അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരാണ് മാഞ്ചസ്റ്റർ സിറ്റി.

അബുദാബിയിൽ സ്ഥിതി ചെയ്യുന്ന, 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കസർ-അൽ-വതൻ എന്ന യുഎഇയുടെ പ്രസിഡൻഷ്യൽ കൊട്ടാരം അൽ നഹ്യാൻ കുടംബത്തിന്റേതാണ്. 350,000 ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ച ചാൻഡിലിയറാണ് കൊട്ടാരത്തിലെ ഏറ്റവും ആകർഷണീയമായ വസ്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ കുടുംബത്തിൻ്റെ നിക്ഷേപ കമ്പനിയുടെ തലവനാണ്. ഈ നിക്ഷേപ കമ്പനിയുടെ മൂല്യം മാത്രം 235 ബില്യൺ ഡോളർ ആണ്. 110 ബില്യൺ ഡോളഞ ആസ്തിയുള്ള അബുദാബി ഡെവലപ്‌മെൻ്റൽ ഹോൾഡിംഗ് കമ്പനിയുടെ (ADQ-Abu Dhabi Developmental Holding Company PJSC) ചെയർമാൻ കൂടിയാണ് അദ്ദേഹം .

Discover the wealth and influence of the Al Nahyan royal family, the richest family in the world with a net worth of $305 billion. Their wealth comes from vast oil reserves and global investments, including stakes in Tesla, SpaceX, Fenty, and Manchester City Football Club. Learn more about their business empire, luxurious palace, and global impact.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil