ഐശ്വര്യ ഷിയോറൻ്റെ കഥ ആരംഭിക്കുന്നത് രാജസ്ഥാനിലാണ്. എന്നാൽ അവളുടെ അക്കാദമിക്, പ്രൊഫഷണൽ യാത്രകൾ വേരൂന്നിയത് ഡൽഹിയിലാണ്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്ത്രണ്ടാം ക്ലാസിൽ 97.5 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായിരുന്നു. ദില്ലിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 2018 ൽ ഇൻഡോർ ഐഐഎം ൽ പ്രവേശനം ലഭിച്ചെങ്കിലും യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാനാണ് ഐശ്വര്യ തീരുമാനിച്ചത്.
അവളുടെ അച്ഛൻ കേണൽ അജയ് ഷിയോറൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ആളാണ്. അമ്മ സുമൻ ഒരു വീട്ടമ്മയാണ്. ഇപ്പോൾ മുംബൈയിലാണ് ഈ കുടുംബം താമസിക്കുന്നത്.
ഐശ്വര്യ എപ്പോഴും അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഒരു കരിയർ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മകൾ മിസ് ഇന്ത്യയാകുമെന്ന അമ്മയുടെ സ്വപ്നങ്ങൾ അവളെ മോഡലിംഗ് ലോകത്തേക്ക് നയിച്ചു. 2014 ലെ ക്ലീൻ ആന്റ് ക്ലിയർ ഫേസ് ഫ്രെഷ് ഫൈനലിസ്റ്റും 2016 ലെ ഫെമിന മിസ് ഇന്ത്യയുമായിരുന്നു രാജസ്ഥാനിലെ ചുരു സ്വദേശിയായ ഐശ്വര്യ. അമ്മയുടെ സ്വപ്‌നങ്ങൾ മകൾ നേടിയെടുക്കുക ആയിരുന്നു. 2018, ൽ യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുക്കാൻ വേണ്ടിയാണ് ഐശ്വര്യ ഷിയോറൻ എന്ന പെൺകുട്ടി മോഡലിംഗ് കരിയർ അവസാനിപ്പിച്ചു.
പരിശീലനക്ലാസിലൊന്നിലും പോകാതെയാണ് ഐശ്വര്യ തന്റെ സ്വപ്ന കരിയർ സ്വന്തമാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. 10 മാസം കൊണ്ടാണ് യുപിഎസ് സി പരീക്ഷക്ക് വീട്ടിലിരുന്ന് തയ്യാറെടുത്തത്. ആദ്യശ്രമത്തിൽ വിജയിച്ചു എന്ന് മാത്രമല്ല 93ാം റാങ്കും നേടി ഐഎഎസ് സ്വന്തമാക്കാനും ഐശ്വര്യക്ക് സാധിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) ലഭിച്ചിരിക്കുന്ന ജോലി അവളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഫലം ആണ്.
Discover Aishwarya Sheoran’s inspiring journey from a Femina Miss India 2016 finalist to a successful IAS officer, showcasing her ambition and resilience. Learn how she transitioned from modeling to public service.