ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ഫണ്ട് നാൽപ്പതോളം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയും ആഭ്യന്തര ബഹിരാകാശ കമ്പനികളെ നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഫണ്ടിന്റെ ശരാശരി വാർഷിക വിന്യാസം 150-250 കോടി രൂപയാണെന്നും ഫണ്ട് വിന്യാസ കാലയളവ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം വരെ നീണ്ടുനിൽക്കുമെന്നും കേന്ദ്രം അറിയിച്ചു. പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയുടെ ഫണ്ട് കേന്ദ്രം കണക്കാക്കിയിട്ടുണ്ട്. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ 250 കോടി രൂപയും അവസാന വർഷത്തിൽ 100 കോടി രൂപയും അനുവദിക്കും.
ബഹിരാകാശ വ്യവസായത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ (In-Space) ആണ് ഫണ്ട് കൈകാര്യം ചെയ്യുക.
കമ്പനിയുടെ ഘട്ടം, വളർച്ച, ദേശീയ ബഹിരാകാശ ശേഷികളിൽ അതിൻ്റെ സാധ്യതകൾ എന്നിവ ആശ്രയിച്ച് 10 മുതൽ 60 കോടി രൂപ വരെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. വളർച്ചാ ഘട്ടത്തിൽ 30 കോടി വരെ നിക്ഷേപവും വളർച്ചയുടെ അവസാന ഘട്ടത്തിൽ ഇത് 60 കോടി വരെയും
കമ്പനികൾക്ക് നിക്ഷേപം ലഭിക്കും.
ഇതോടൊപ്പം 6,798 കോടി രൂപയുടെ രണ്ട് റെയിൽവേ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാർ എന്നിവിടങ്ങളിലെ എട്ട് ജില്ലകളിലായാണ് പദ്ധതികൾ.
The Union Cabinet approves a ₹1,000 crore Venture Capital Fund to support around 40 space sector startups, boosting India’s private space industry over the next five years. Managed by IN-SPACe, the initiative aims to accelerate technological advancements and retain domestic companies.