ആഘോഷ സീസണിൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തു. പക്ഷേ, ട്രെയിൻ പുറപ്പെടാറായിട്ടും അത് വെയിറ്റിങ് ലിസ്റ്റിൽത്തന്നെ. എന്ത് ചെയ്യും? ഈ അവസ്ഥ മറികടക്കാനാണ് ഐആർടിസിയുടെ വികൽപ്പ് സ്കീം. വെയ്റ്റിങ് ലിസ്റ്റിൽ ആയിപ്പോയ ടിക്കറ്റുകൾ അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിലേക്ക് മാറ്റി സീറ്റ് ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി പ്രത്യേക ചാർജ് നൽകേണ്ടതില്ല.
എന്നാൽ വികൽപ്പ് സ്കീം തിരഞ്ഞെടുത്താൽ മറ്റൊരു ട്രെയിനിൽ ടിക്കറ്റ് ഉറപ്പായി എന്ന് അർത്ഥമില്ല. മറിച്ച് പരമാവധി സാധ്യത കൂടുന്നു എന്നേയുള്ളൂ. ബുക്ക് ചെയ്യുന്ന സമയത്ത് വികൽപ്പ് സ്കീം ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ആദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച ട്രെയിനിന് 12 മണിക്കൂർ ഇടവേളയിലുള്ള ഏതു ട്രെയിനിലേക്കും മാറാവുന്നതാണ്. ഏതെങ്കിലും സീറ്റ് ലഭ്യമാകുകയാണെങ്കിൽ ഓട്ടാമോറ്റിക്ക് ആയി ടിക്കറ്റ് കൺഫേം ആകും. എന്നാൽ ഇങ്ങനെ ടിക്കറ്റ് കൺഫേം ആയാൽ ആദ്യം ബുക്ക് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യാനാകില്ല. പകരമുള്ള ട്രെയിനിൽ ടിക്കറ്റ് ഉറപ്പായതിനു ശേഷം ക്യാൻസൽ ചെയ്യുകയാണെങ്കിൽ സാധാരണ ക്യാൻസൽ ചാർജുകൾ ഈടാക്കും.
വികൽപ്പ് സ്കീം ടിക്കറ്റുകൾ ഐആർടിസി വെബ്സൈറ്റ്-ആപ്പ് വഴി ബുക്ക് ചെയ്യാം.
Discover the IRCTC Vikalp Scheme, designed to help passengers with waitlisted tickets secure confirmed seats on alternate trains during the busy Diwali and Chhath puja season.