തമിഴ്നാട്ടിൽ 200 രൂപക്ക് ആരംഭിച്ച ഒരു ചെറുസംരംഭം ഇന്ന് ശതകോടികളിൽ എത്തിനിൽക്കുന്നു. സൂര്യവർഷന്റേതും അദ്ദേഹത്തിന്റെ നേക്കഡ് നേച്വറിന്റേതും സമാനതകളില്ലാത്ത വളർച്ചയുടെ കഥയാണ്.
പന്ത്രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ് സൂര്യവർഷൻ ആദ്യമായി ചെമ്പരത്തി മിശ്രിതം ചേർത്ത ബാത്ത് സോൾട്ട് ഉണ്ടാക്കി നോക്കുന്നത്. തൂത്തുക്കുടിയിൽ സുലഭമായ ബാത്ത് സോൾട്ട് ആണ് സൂര്യ ഉപയോഗിച്ചത്. പിന്നീട് എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ സൂര്യ അതിനിടയിലും സമയം കണ്ടെത്ത് ബിസിനസ് നോക്കാൻ മറന്നില്ല. അന്ന് അദ്ദേഹം ആരംഭിച്ച നേക്കഡ് നേച്വർ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡി2സി ബ്രാൻഡുകളിൽ ഒന്നാണ്. വെറും 22 വയസ്സുള്ള സൂര്യവർഷന്റെ കമ്പനിയുടെ ഇന്നത്തെ മൂല്യം 10 കോടിയിലധികം വരും.
ഇന്ന് എഴുപതോളം സ്കിൻ-ഹെയർ കെയർ പ്രൊഡക്റ്റുകളാണ് നേക്കഡ് നേച്വർ വിപണിയിലെത്തിക്കുന്നത്. മധുരയിൽ നിർമാണ കേന്ദ്രമുള്ള കമ്പനി തമിഴ്നാട്ടിനു പുറമേ കർണാടക, മഹാരാഷ്ട്ര, കേരളം, ആന്ധ്ര എന്നിവിടങ്ങളിലും പ്രൊഡക്റ്റുകൾ വിൽക്കുന്നു. ഓൺലൈൻ വിൽപനയും സജീവമാണ്.
Discover Surya Varshan’s inspiring journey from Thoothkudi’s salt fields to launching Naked Nature, a thriving D2C skincare brand with a turnover of Rs 56 lakh and a valuation of Rs 10 crore.