അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ ഇലൺ മസ്കിന്റെ മൾട്ടിനേഷണൽ വാഹന കമ്പനിയായ ടെസ്‌ലയിൽ സ്വപ്നജോലി സ്വന്തമാക്കി ഇന്ത്യക്കാരൻ. ധ്രുവ് ലോയ എന്ന ബയോമെഡിക്കൽ എഞ്ചിനീയർ ആണ് സ്വപ്നനേട്ടത്തിലേക്കെത്തിയ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ബഫലോ യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ധ്രുവ് മുന്നൂറിലധികം അപേക്ഷകൾക്കും അഞ്ഞൂറിലധികം റിജക്ഷൻ മെയിലുകൾക്കും പത്ത് ഇന്റർവ്യൂകൾക്കും ശേഷമാണ് ടെസ്‌ലയിലെ ജോലി നേടുന്നത്.
മികച്ച അക്കാഡമിക് നേട്ടങ്ങളുണ്ടായിട്ടും അഞ്ച് മാസത്തോളമാണ് ധ്രുവ് ജോലി ഇല്ലാതെ നട്ടം തിരിഞ്ഞത്. പവർവാൾ ടെക് സപ്പോർട്ട് സ്പെഷലിസ്റ്റ് ആയ ധ്രുവ് മൂന്ന് സ്ഥലങ്ങളിൽ ഇന്റേൺഷിപ്പും ചെയ്തു. പക്ഷേ ഇതൊന്നും സ്വപ്ന ജോലിയിലെത്താൻ ആദ്യം തുണച്ചില്ല. വാടകവീടും ഹെൽത്ത് ഇൻഷുറൻസും എല്ലാം നഷ്ടമായ ധ്രുവിന്റെ യുഎസ് വിസയും തീരാറായിട്ടുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് ധ്രുവ് അവസാനം സ്വപ്ന നേട്ടത്തിലെത്തിയത്.
Discover how Dhruv Loya, a biomedical engineer from India, overcame 500 rejections and countless challenges to secure his dream job at Tesla. From losing his rental home and health insurance to finally joining Elon Musk’s Tesla, Dhruv’s inspiring journey is a testament to perseverance.