സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയിലുള്ള പദ്ധതി കൊച്ചിയിലും ആരംഭിക്കാൻ ജില്ലാ ടൂറിസം വകുപ്പ്. ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി വൈകിവരെ ചെലവഴിക്കാനാകുന്ന തരത്തിലാണ് കൊച്ചിയിൽ പദ്ധതി വരിക. നഗരം ചുറ്റിക്കാണുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച ഡെബിൾ ഡെക്കർ ബസ്സും കൊച്ചി ടൂറിസത്തിന് കരുത്ത് പകരും.
തിരുവനന്തപുരം മാനവീയം വീഥി പോലെ രാത്രികാല സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ് ടൂരിസം വകുപ്പിന്റെ ലക്ഷ്യം. മുനമ്പം, മറൈൻ ഡ്രൈവ് തുടങ്ങിയ ഇടങ്ങളാണ് നിലവിൽ ഇതിനായി പരിഗണനയിലുള്ള സ്ഥലങ്ങൾ. എന്നാൽ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ കൂടി അംഗീകാരം ലഭിച്ചാലേ സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ.
അങ്കമാലി ഡിപ്പോയിലുള്ള ഡബിൾ ഡെക്കർ ബസ്സാണ് ഓപ്പൺ റൂഫ് ബസ്സാക്കി മാറ്റി കൊച്ചിയിലെത്തുന്നത്. ഇത് വിജയകരമാകുകയാണെങ്കിൽ നിലവിൽ തലശ്ശേരി ഡിപ്പോയിലുള്ള ഒരു ബസ് കൂടി ഈ മാതൃകയിൽ രൂപമാറ്റം വരുത്തി കൊച്ചിയിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാനായി എത്തിക്കും.
നൈറ്റ്ലൈഫിന് പേര് കേട്ട ഇടമാണ് കൊച്ചി. ധാരാളം ചെറുകടകളും മാളുകളും വരെ ഇപ്പോൾ പുലരും വരെ പ്രവർത്തിക്കുന്നുണ്ട്. ഈ നഗരരാത്രികൾക്ക് കൂടുതൽ ഊർജം പകരുന്നതാകും ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി.
Explore the Kochi Nightlife Project inspired by Manaviyam Veethi in Thiruvananthapuram! From night-long cultural events to open-roof double-decker bus tours, the tourism department’s new initiative aims to make Kochi a vibrant nightlife hub with music, food, and more.