ഇവി സെഗ്മെന്റിൽ ഇന്ത്യൻ നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും വിദേശ കമ്പനികൾക്കൊപ്പം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മത്സരത്തിന് മാറ്റ് കൂട്ടുന്നതാണ് ടാറ്റയുടെ വരാനിരിക്കുന്ന മൂന്ന് പുതിയ ഇലക്ട്രിക് എസ് യുവികൾ. ഇവ മൂന്നിലും ഫോർ വീൽ ഡ്രൈവ് വേരിയന്റുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഹാരിയർ ഇവി
ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ച് തരുന്ന ടാറ്റയുടെ വമ്പൻ ആണ് ഹാരിയർ ഇവി. നിലവിലുള്ള ICE വേർഷന്റെ അതേ ഇന്റീരിയർ ആകും ഹാരിയർ ഇവിക്കും ഉണ്ടാകുക. വലിയ ഇൻഫോടെയ്മെന്റ് സിസ്റ്റം, വൈർലെസ് ചാർജർ, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവി ഹാരിയറിന്റെ സവിശേഷതകൾ. 2025ഓടെ വാഹനത്തിന്റെ വാണിജ്യ രൂപം പുറത്തിറങ്ങും.
ഇവി സഫാരി
ടാറ്റയുടെ ഏറ്റവും മികച്ച എസ് യുവുകളിൽ ഒന്നായ സഫാരിയുടെ ഇവി വേർഷൻ ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ഡിസൈനിൽ സഫാരി ഇവിയും ICE വേരിയന്റുമായി അടുത്ത് നിൽക്കുന്നു. അല്ലോയ് വീലുകളിൽ മാത്രമേ പ്രകടമായ വ്യത്യാസമുള്ളൂ. ടെയിൽ ലൈറ്റും ICEലേത് പോലെ എൽഇഡി കണക്റ്റഡ് തരത്തിലുള്ളതാണ്.
ടാറ്റ സിയാറ ഇവി
ടാറ്റയുടെ പഴയ പടക്കുതിരയാണ് സിയാറ. സിയാറയുടെ ഇലക്ട്രിക് വേർഷൻ വരുന്നു എന്ന് പറഞ്ഞെങ്കിലും ടാറ്റ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ടാറ്റയുടെ പുതിയ Acti.EV നിർമാണരീതി സിയാറ ഇവിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു. ഹാരിയരിനു ശേഷം സിയാറ ഇവി ഇറക്കും എന്ന പ്രതീക്ഷയിലാണ് ടാറ്റ വാഹനപ്രേമികൾ.
Tata Motors gears up to launch an exciting lineup of electric SUVs in 2025, including the Harrier EV, Safari EV, and Sierra EV. With projected ranges over 500 km, dual-motor AWD options, and advanced tech features, Tata’s upcoming models aim to redefine the EV experience in India.