യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ട്രംപിന്റെ വിജയാഘോഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്.
അമേരിക്കയുടെ ഏറ്റവും സമ്പന്നായ പ്രസിഡന്റുമാരിലൊരാളാണ് ഡൊണാൾഡ് ട്രംപ്. വിവിധ പട്ടികകളിൽ ട്രംപിന്റെ ആസ്തി വിവിധ തരത്തിലാണ് കാണുന്നത്. ഫോബ്‌സിന്റെ 2024ലെ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി 6.6 ബില്യൺ ഡോളറാണ് (ഏകദേശം 55622 കോടി രൂപ). ബ്ലൂംബെർഗ് ഇൻഡക്‌സ് പ്രകാരം ട്രംപിന്റെ ആസ്തി 7.7 ബില്യൺ ഡോളറാണ്. റിയൽ എസ്റ്റേറ്റും ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിന്റെ ഓഹരികളുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ.
റിയൽ എസ്‌റ്റേറ്റ്, മീഡിയ എന്നിവയിൽ വ്യാപിച്ചു കിടക്കുന്നതാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. ഹോട്ടലുകൾ, ആഢംബര വസതികൾ, ഗോൾഫ് കോഴ്‌സുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ‘ട്രംപ് ഓർഗനൈസേഷൻ’. ഇതിനു പുറമേ പ്രധാന റിയൽ എസ്റ്റേറ്റുകളിൽ മാത്രം ട്രംപിന് 800 മില്യൺ ഡോളർ നിക്ഷേപമുള്ളതായി കണക്കാപ്പെടുന്നു. ട്രൂത്ത് സോഷ്യലിനു കീഴിലെ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിലും നിയുക്ത യുഎസ് പ്രസിഡന്റിന് വൻ നിക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ സമീപകാല സാമ്പത്തിക വളർച്ചയിൽ ഏറ്റവുമധികം സംഭാവന നൽകിയത് ഈ മീഡിയ സ്ഥാപനമാണ്.
മില്യൺ കണക്കിന് ക്രിപ്റ്റോ, എൻഎഫ്ടി നിക്ഷേപവും ട്രംപിനുണ്ട്. ഇവയ്ക്ക് പുറമേ വൻ തുക തന്റെ പുസ്തകങ്ങളിൽ നിന്നും ട്രംപിന് റൊയാലിറ്റിയായി ലഭിക്കുന്നുണ്ട്. ദി ആർട്ട് ഓഫ് ദി ഡീൽ എന്ന പുസ്തകത്തിൽ നിന്നുള്ള വരുമാനമാണ് പുസ്തക റൊയിലിറ്റി ഇനത്തിലെ പ്രധാന വരുമാനം. ടിവി റിയാലിറ്റി ഷോയായ ദ അപ്രന്റിസിൽ നിന്നും അദ്ദേഹം മികച്ച വരുമാനം നേടുന്നു.
Donald Trump’s net worth in 2024 stands at approximately $2.6 billion, marking a remarkable comeback driven by his real estate empire and enduring brand power. Learn how Trump’s assets, from iconic properties to global licensing deals, have solidified his position among the world’s billionaires.