രാഷ്ട്രീയത്തിനപ്പുറം സംരംഭകത്വത്തിന്റെ പുതിയ പാത തുറക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകനും ബിസിനസ്സുകരനുമായ ശബരീഷൻ വേദമൂർത്തി. വാനം (Vaanam) എന്ന ഇന്ത്യയിലെ തന്നെ ആദ്യ സ്പേസ് ടെക് ആക്സലറേറ്റർ സംരംഭത്തിലൂടെയാണ് ശബരീഷൻ പുതുവഴി വെട്ടുന്നത്. ഔദ്യോഗികമായി കമ്പനിയുടെ തലപ്പത്തുള്ളത് ശബരീഷന്റെ സഹോദരൻ ഹരിഹരൻ വേദമൂർത്തിയും സഹസ്ഥാപകൻ സമീർ ഭരത് റാമുമാണെങ്കിലും പദ്ധതിയിൽ ശബീഷനുള്ള പങ്ക് വലുതാണ്.
മുൻപ് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയിരുന്ന ശബരീഷൻ ഇപ്പോൾ പൂർണമായും വാനത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഇന്ത്യൻ ബഹിരാകാശ സംരംഭകത്വത്തിൽ വൻ കുതിച്ചുചാട്ടവും അതിൽ തമിഴ്നാടിന് മുഖ്യ പങ്കും നൽകാനാണ് വാനത്തിന്റേയും ശബരീഷന്റേയും ശ്രമം. ടെക് സംരംഭക ലോകത്ത് വലിയ മുൻപരിചയമുള്ള വ്യക്തിയാണ് ശബരീഷൻ വേദമൂർത്തി. ലോകത്തെ തന്നെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞർ ആണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അത് ഉപയോഗപ്പെടുത്തി സ്വകാര്യ ബഹിരാകാശ മേഖലയിൽ രാജ്യത്തിന് വലിയ നേട്ടങ്ങൾ കൊഴിയാൻ ആകുമെന്നും അദ്ദേഹം കരുതുന്നു.
പത്മ ഭൂഷൺ ജേതാവും മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ നമ്പി നാരായണനാണ് ശബരീഷന്റെ വാനം പദ്ധതിയുടെ പ്രധാന ഉപദേഷ്ടാവ്. അമേരിക്കൻ സ്വകാര്യ ബഹിരാകാശ സംരംഭവും ഇലോൺ മസ്കിന്റെ ഉടമസ്ഥതിൽ ഉള്ളതുമായ സ്പേസ്-എക്സ് ചൊവ്വാ പര്യവേക്ഷണം പോലുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വാനം പ്രധാനമായും കമ്യൂണിക്കേഷൻ മേഖലയ്ക്കാണ് പ്രാധാന്യം നൽകുക. ആകാശം മാത്രം അതിരാക്കിയുള്ള സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ പറഞ്ഞു.
തമിഴ്നാടിന്റെ ബഹിരാകാശ രംഗത്തെ സ്വപ്ന പദ്ധതിയും 950 കോടി നിക്ഷേപത്തിൽ വരുന്നതുമായ തൂത്തുക്കുടി പ്രൊപ്പല്ലൻ്റ് പാർക്കിന്റെ പ്രധാന പങ്കാളികൾ കൂടിയാണ് വാനം.
Vaanam, India’s first space tech accelerator led by Sabarishan Vedamurthy, aims to boost Tamil Nadu’s space entrepreneurship with the guidance of Padma Bhushan awardee Nambi Narayanan.