ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് പുറത്ത് ഒല സ്കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചു തകർക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വാഹനം വാങ്ങി ഒരു മാസത്തിനുള്ളിൽ 90000 രൂപയുടെ ബിൽ സർവീസ് സെൻററിൽനിന്നും നൽകി എന്ന് ആരോപിച്ചാണ് യുവാവിന്റെ കടുംകൈ.
ഷോറൂമിന് മുൻപിൽ യുവാവ് സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവിൻറെ രോഷത്തിനു കാരണം വീഡിയോ റെക്കോർഡ് ചെയ്യുന്ന ആൾ പറയുന്നുമുണ്ട്. ഒരു മാസം മുൻപ് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന് സർവീസ് സെൻററിൽ നിന്ന് അദ്ദേഹത്തിന് 90000 രൂപയുടെ ബിൽ നൽകിയത്രേ. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയതും ഷോറൂമിന് മുൻപിൽ കൊണ്ടുവന്ന് സ്കൂട്ടർ തകർക്കാൻ കാരണമായതെന്നുമാണ് വീഡിയോ എടുത്തയാൾ പറയുന്നത്.
നേരത്തെ ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി എത്തിയിരുന്നു. സർവീസ് സെൻററിൽ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടായിരുന്നു കുനാലിന്റെ വിമർശനം. സംഭവത്തിനു പിന്നാലെ ഒല സിഇഒ ഭവിഷ് അഗർവാൾ കുനാലിനെതിരെ രംഗത്തെത്തി. പണം വാങ്ങിയാണ് കുനാൽ ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ഭവിഷിന്റെ ആരോപണം. പണം വാങ്ങിയെന്ന് തെളിയിച്ചാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാമെന്ന് കുനാൽ മറുപടി നൽകിയിരുന്നു.
A viral video of a man smashing his Ola electric scooter highlights frustrations over a hefty service bill of Rs 90,000. Criticism of Ola’s service, including by comedian Kunal Kamra, raises concerns about customer support in the EV sector.