സാങ്കേതിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഇന്നൊവേഷൻ ആക്സിലറേഷൻ പ്രോഗ്രാമുമായി ഇസ്രയേൽ കമ്പനി. എയ്റോസ്പേസ്, ഡിഫൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ കമ്പനി ഐഎഐ ആണ് സ്റ്റാർട്ടപ്പുകൾക്കായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. ബിഗ് ഡാറ്റ, എഡ്ജ് കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് നാവിഗേഷൻ തുടങ്ങിയ പത്ത് വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾക്കായാണ് പദ്ധതി.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ പദ്ധതി പുതിയ തുടക്കമാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ബിഗ് ഡാറ്റ, സിഗ്നൽ & ഇമേജ് പ്രോസസ്സിംഗ്, അഡ്വാൻസ്ഡ് നാവിഗേഷൻ, എഐ & ഓട്ടോണമി, XR-മെയിൻ്റനൻസ് & ട്രെയിനിംഗ്, ഗ്രീൻ എനർജി, അഡ്വാൻസ്ഡ് പ്രൊഡക്ഷൻ, ക്വാണ്ടം, എഡ്ജ് കമ്പ്യൂട്ടിംഗ്, എച്ച്എംഐ & വെയറബിൾ ടെക് എന്നീ മേഖലകളിലാണ് IAI Neusphere എന്ന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രോഗ്രാമിൻ്റെ ആദ്യ ഘട്ടത്തിൽ മൂന്ന് സ്റ്റാർട്ടപ്പുകളെ പരിഗണിക്കും.
ഓരോ എട്ട് മാസത്തിലും കുറഞ്ഞത് അഞ്ച് സ്റ്റാർട്ടപ്പുകളെയെങ്കിലും പദ്ധതിയുടെ ഭാഗമാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രോഗ്രാമിന് കീഴിലുള്ള മൊത്തം സ്റ്റാർട്ടപ്പുകളുടെ എണ്ണം 20 ആക്കുകയാണ് ലക്ഷ്യം. ഇസ്രയേലിനൊപ്പം യുഎസിലും ഇന്ത്യയിലും ഐഎഐയ്ക്ക് നൂതന പദ്ധതികളുണ്ട്. 2025 ഏപ്രിൽ 2ന് ആരംഭിക്കുന്ന പദ്ധതിക്കായി 2025 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. പദ്ധതിയിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 15,000 ഡോളർ ക്യാഷ് പ്രൈസും കൊഹോർട്ട് സ്റ്റാർട്ടപ്പുകൾക്ക് കൺസെപ്റ്റ് തെളിയിക്കുന്നതിനായി (PoC) 300,000 ഡോളർ വരെ ധനസഹായവും ലഭിക്കും.
Israeli company IAI launches the Neusphere innovation acceleration program for Indian startups in big data, AI, quantum computing, and more. Startups can win $15,000 cash prizes and up to $300,000 for proof of concept. Applications close February 6, 2025.