ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണെങ്കിലും ട്രംപിന്റെ രണ്ടാം വരവോടെ കളി മാറുമെന്ന് ഉറപ്പാണ്. അതേസമയം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയും വളർച്ചയുടെ പാതയിലാണ്. മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി കളം നിറയുകയാണ്. ഇവരോടൊപ്പം ജെഎസ്ഡബ്യുവിനു കീഴിൽ എംജി മോട്ടേർസും ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പ്രധാന സാന്നിദ്ധ്യമാണ്. ഇങ്ങനെ ഇന്ത്യൻ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാക്കാൻ ഈ കമ്പനികൾക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടെസ്ല ഇന്ത്യയിലേക്ക് വരികയാണെങ്കിൽ ഇ-വാഹന വിപണിയിലെ മത്സരം ചൂടുപിടിക്കുമെന്ന് മാത്രമല്ല രാജ്യത്ത് ഇ-വാഹനങ്ങൾക്കുള്ള പ്രിയം മുതലെടുക്കാനും കമ്പനിക്ക് സാധിക്കും.
497 മില്യൺ ഡോളറിന്റെ വമ്പൻ ഇലക്ട്രിക് വാഹന നിക്ഷേപത്തിനാണ് മുൻപ് ടെസ്ല ഇന്ത്യയിൽ പദ്ധതിയിട്ടത്. എന്നാൽ ഇറക്കുമതി നയത്തിലെ ചില അസ്വാരസ്യങ്ങൾ കാരണം ഇത് മുടങ്ങുകയായിരുന്നു. തുടർന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് തന്റെ ഇന്ത്യ സന്ദർശനം വേണ്ടെന്ന് വെച്ചിരുന്നു. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വലംകയ്യാണ് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. ട്രംപ് 2 ക്യാബിനറ്റിൽ പ്രധാന സ്ഥാനവും മസ്ക് വഹിക്കുന്നു. ഇതിലൂടെ യുഎസ് സംരംഭക നയങ്ങളെ സ്വാധീനിക്കാനാകുന്ന പ്രധാന വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്.
Tesla’s potential entry into India could transform the electric vehicle market, currently led by Mahindra, Tata, and MG Motors. With Trump’s second term, Elon Musk’s influence may drive policy changes benefiting Tesla’s plans.