രാജ്യത്തിനായി ജിയോസ്റ്റേഷണറി (ജിഎസ്ഒ) ആശയവിനിമയ ഉപഗ്രഹം നിർമിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ ഉപഗ്രഹ കമ്പനിയാകാൻ അനന്ത് ടെക്നോളജീസ് (Ananth Technologies Ltd). ഇന്ത്യൻ സ്വകാര്യ സ്പേസ് കമ്പനികൾക്ക് ബഹിരാകാശ രംഗത്ത് സാന്നിദ്ധ്യം ഉറപ്പാക്കുന്ന രാജ്യത്തിന്റെ പുതിയ ബഹിരാകാശ നയത്തിന്റെ ആദ്യ ഗുണഭോക്താവാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ്. Ka-band ജിഎസ്ഒ സാറ്റലൈറ്റുകൾ നിർമിക്കാൻ കമ്പനിക്ക് അനുമതി നൽകിയതായി നേഷണൽ സ്പേസ് പ്രൊമോഷൻ സെന്റർ (IN-SPACe) അറിയിച്ചു.
ജൂലായിലാണ് പുതിയ മാഗനിദേശങ്ങൾ അനുസരിച്ച് ഇൻ-സ്പേസ് ജിഎസ്ഒ ഉപഗ്രഹ നിമാണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ആശയവിനിമയ ആവശ്യങ്ങളാണ് പുതിയ ഉപഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇൻ-സ്പേസ് അറിയിച്ചു. ക്രിട്ടിക്കൽ ഫ്രീക്വൻസി കോർഡിനേഷൻ, ഉപഗ്രഹ രൂപകൽപന, വിക്ഷേപണം എന്നിവയുൾപ്പെടെ മുഴുവൻ പ്രൊജക്റ്റിന്റേയും മേൽനോട്ടം അനന്ത് ടെക്നോളജീസ് വഹിക്കും.
ഉപഗ്രഹത്തിലെ മൾട്ടി-ബീം സാങ്കേതികവിദ്യ ഇന്ത്യയിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായകരമാകും. ഉപഗ്രഹം നിർമാണത്തിലും വിക്ഷേപണത്തിലും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി (ഐഎസ്ആർഒ) ചേർന്നാണ് അനന്ത് ടെക്നോളജീസ് പ്രവർത്തിക്കുക.
Ananth Technologies Ltd becomes India’s first private satellite operator to launch a geostationary communication satellite under the Indian Space Policy 2023, leveraging ISRO expertise to build India’s digital highways with Ka-band technology.