സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു. നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി പ്രത്യേക കമ്മിറ്റിയേയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ 2007 ലെ കരാർ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നാണ്. ഇതിന് വിരുദ്ധമായി പദ്ധതിയിൽ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നൽകാനുള്ള വിചിത്ര തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തിരിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനത്തിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കൊച്ചിയിലെ സ്മാർട്ടി സിറ്റി പദ്ധതിക്കായി സർക്കാർ ദുബായ് ആസ്ഥാനമായുള്ള ടീകോമുമായി കരാർ ഒപ്പുവെച്ചത്. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്ന് ഐടി ടൗൺഷിപ്പ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ പത്തുവർഷത്തിലേറെയായിട്ടും ടീകോം കാര്യമായ നിക്ഷേപം നടത്തുകയോ കരാർ പ്രകാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. പിന്നീട് പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിച്ചു. ഇതിനെത്തുടർന്ന് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.
പദ്ധതിയിലും തൊഴിൽ വാഗ്ദാനത്തിലും ടീകോം വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ മറികടന്നാണ് കെട്ടിട നിർമാണത്തിന് അടക്കം പദ്ധതിയിൽ ടീകോം മുടക്കിയ തുക വിലയിരുത്തി നഷ്ടപരിഹാരം നൽകാൻ ഇപ്പോൾ തീരുമാനമായത്.
Explore the controversy surrounding the Kerala government’s decision to compensate Tecom for withdrawing from the Smart City project, contrary to the 2007 agreement that required Tecom to pay compensation.