ആരാണ് ഇന്ത്യയിലെ അതിസമ്പന്നയായ പാട്ടുകാരി. പ്രതിഫലത്തിന്റെ കാര്യത്തിൽ ആണെങ്കിൽ 25 ലക്ഷം രൂപ വെച്ച് ഒരു പാട്ടിന് വാങ്ങുന്ന ശ്രേയ ഘോഷാൽ ആ സ്ഥാനത്ത് എത്തേണ്ടതാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. രാജ്യത്തെ ഏറ്റവും സമ്പന്നയായ ഗായിക എന്ന പദവി ഉള്ളത് തുളസി കുമാർ എന്ന ഗായികയ്ക്കാണ്. ടി സീരീസ് എന്ന സംഗീത കമ്പനി ഉടമകളായ കുമാർ കുടുംബാംഗമാണ് തുളസി കുമാർ. 210 കോടി രൂപയാണ് തുളസിയുടെ ആസ്തി.
രണ്ട് പതിറ്റാണ്ടോളമായി തുളസി സിനിമാ സംഗീത മേഖലയിലുണ്ട്. ഭൂൽ ബുലയ്യ, കബീർ സിങ്, ദബാങ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ തുളസി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുടുംബ ബിസിനസ്സിൽ നിന്നുള്ള വരുമാനമാണ് തുളസിയുടെ സമ്പാദ്യ ശ്രോതസ്സ്. 30000 കോടി രൂപയിലേറെയാണ് കുമാർ കുടുംബത്തിന്റെ ഇപ്പോഴത്തെ ആസ്തി. കുടുംബത്തിന്റെ ഈ വമ്പൻ ആസ്തിയാണ് തുളസിയുടെ സമ്പത്ത് വർധിപ്പിക്കുന്നത്. ഇതിനു പുറമേ കിഡ്സ് ഹട്ട്സ് എന്ന കുട്ടികൾക്ക് വേണ്ടിയുള്ള യൂട്യൂബ് ചാനലും തുളസിയുടെ സമ്പാദ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, നേഹ കക്കർ തുടങ്ങിയവരാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പാട്ടുകാരികൾ. ശ്രേയയ്ക്ക് ഒരു പാട്ടിന് 25 ലക്ഷം, സുനിധിക്ക് 22 ലക്ഷം, നേഹയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം.
Tulsi Kumar, part of the T-Series family, is India’s richest female singer with a net worth of ₹210 crore. Her success blends music, entrepreneurship, and innovation.