അനിമേറ്റേഴ്സ് ഗിൽഡ് ഇന്ത്യ 2024 ൽ മൂന്ന് പുരസ്കാരങ്ങൾ നേടി കേരള സ്റ്റാർട്ടപ്പ് മിഷനിൽ റജിസ്റ്റർ ചെയ്ത യുനോയിയൻസ് സ്റ്റുഡിയോ (Eunoians Studio). മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയൻസിനെ പുരസ്ക്കാരത്തിനർഹമാക്കിയത്.
മികച്ച ചലച്ചിത്ര ഡിസൈൻ, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈൻ, ഇന്നൊവേറ്റീവ് ടെക്നിക്കൽ കോൺട്രിബ്യൂഷൻ ടു ആൻ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരമാണ് സ്വന്തമാക്കിയത്. സർഗാത്മക മികവിനും സാങ്കേത്തികത്തികവിനുമുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് യൂനോയിയൻസ് സഹസ്ഥാപകൻ അസീം കാട്ടാളി പറഞ്ഞു. സിനിമ, പരസ്യം, ഡിജിറ്റൽ മീഡിയ മേഖലകളിൽ സജീവ സാന്നിധ്യമറിയിച്ച യൂനോയിയൻസ് കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് മലയാളത്തിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോ ആയി മാറി.
ടി.ഡി. രാമകൃഷ്ണൻറെ തിരക്കഥയിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
Eunoians Studio, registered with Kerala Startup Mission, wins three awards at Animators Guild India 2024 for its animation in Mammootty’s Bhramayugam, showcasing creative and technical brilliance.