ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് റഷ്യയും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള വഴി അടുത്ത വർഷത്തോടെ തെളിയുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2025ൽ റഷ്യൻ വിസാ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നും ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വിനോദസഞ്ചാരത്തിനായി റഷ്യ സന്ദർശിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2024 ജൂണിൽ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാനുള്ള ചർച്ചകളിൽ ഇരുരാജ്യങ്ങളും ഏർപ്പെട്ടിരുന്നു. ഇന്ത്യയുടേയും റഷ്യയുടേയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ രീതിയിലുള്ള മാറ്റമാണ് ഇതിലൂടെ ഉണ്ടാകുക. 2023 ഓഗസ്‌റ്റ് മുതൽ റഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇ-വിസ മാത്രം മതി. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഇവ ശരിയാകാറുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ യാത്രക്കാർക്ക് റഷ്യ 9500 ഇ-വിസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം റഷ്യ ഏറ്റവും കൂടുതൽ ഇ-വിസകൾ അനുവദിച്ച രാജ്യങ്ങളിൽ മുൻപന്തിയിലുമാണ് ഇന്ത്യ.
India and Russia are in talks to introduce visa-free travel for Indian tourists by 2025, building on India’s inclusion in Russia’s e-visa program. Tourist numbers between the two nations are rising significantly.