അത്യാഢംബര SUV റേഞ്ച് റോവർ സ്പോർട് പുതിയ പതിപ്പിന്റെ വിൽപന രാജ്യത്ത് ആരംഭിച്ചതായി ടാറ്റ. ഇന്ത്യയിൽ നിർമിച്ച എസ് യുവിയുടെ എക്സ് ഷോറൂം വില 1.45 കോടി രൂപയാണ്. രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ടാറ്റ മോട്ടോഴ്സിന്റെ കീഴിലുള്ള ജാഗ്വാർ പുറത്തിറക്കുന്ന റേഞ്ച് റോവർ.
ഈ വർഷം മുതലാണ് കമ്പനി റേഞ്ച് റോവറുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്. ഇതിനെത്തുടർന്ന് റേഞ്ച് റോവർ സ്പോർട്, റേഞ്ച് റോവർ LWB മോഡലുകളുടെ വില കുറഞ്ഞിരുന്നു. 2024 മോഡലിനേക്കാൾ 5 ലക്ഷം രൂപ വിലക്കൂടുതലുമായാണ് റേഞ്ച് റോവർ സ്പോർട് 2025 വിപണിയിലെത്തുന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെ ലഭ്യമായിരുന്ന പഴയ സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ്) യൂണിറ്റിനേക്കാൾ വളരെ കുറവാണ് വില എന്നതും ശ്രദ്ധേയമാണ്.
നിരവധി ആഢംബര സവിശേഷതകളുമായാണ് റേഞ്ച് റോവർ സ്പോർട് 2025ന്റെ വരവ്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ എത്തുന്ന വാഹനത്തിന് സെമി അനിലൈൻ സീറ്റുകൾ, മസാജ് സംവിധാനം, ഹെഡ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ നിരവധി അത്യാഢംബര ഫീച്ചേർസ് ഉണ്ട്.
Jaguar Land Rover unveils the 2025 Range Rover Sport in India, priced at Rs 1.45 crore. Featuring luxurious upgrades and powerful engines, it’s set to shine at the Bharat Mobility Expo 2025.