കമ്പനിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന കാരണം പറഞ്ഞാണ് 2018ൽ ജപ്പാൻകാരനായ മൊറിമോട്ടോയുടെ ജോലി പോയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഒന്നും ചെയ്യാതെ തന്നെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ് അദ്ദേഹം, അതും ‘കമ്പനി നൽകി’.
ഡു നത്തിങ് ഗയ് എന്ന് ജാപ്പനീസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന അദ്ദേഹം കൂട്ട് തേടുന്ന അപരിചിതർക്ക് കൂട്ട് നൽകുന്നു. വെറുതേ കൂട്ട് നൽകുകയല്ല, അതിനു ഫീസും വാങ്ങുന്നുണ്ട്. ഇങ്ങനെ കൂട്ട് വേണ്ടവർക്ക് കൂട്ടിരുന്ന് 80000 ഡോളർ (69 ലക്ഷം രൂപ) ആണ് അദ്ദേഹം കഴിഞ്ഞ വർഷം സമ്പാദിച്ചത്. ഈ കൂട്ടിരിപ്പ് തികച്ചും നോൺ റൊമാൻ്റിക് രീതിയിൽ മാത്രമാണ് എന്ന് മൊറിമോട്ടോ പ്രത്യേകം പറയുന്നു.
എവിടെയെങ്കിലും കാത്തിരിക്കേണ്ടി വരുമ്പോൾ ബോറടി മാറ്റാനുള്ള വീഡിയോ കോൾ മുതൽ നേരിട്ടുള്ള ‘കൺസൾട്ടിങ്’ വരെ മൊറിമോട്ടോയുടെ കൂട്ടിരിപ്പ് നീളുന്നു. വർഷത്തിൽ ആയിരത്തോളം കൂട്ടിരിപ്പ് റിക്വസ്റ്റുകൾ തനിക്ക് വരാറുണ്ടെന്ന് മൊറിമോട്ടോ പറയുന്നു.
10000 യെൻ മുതൽ 30000 യെൻ വരെയാണ് 2-3 മണിക്കൂർ വരുന്ന കൂട്ടിരിപ്പിന് മൊറിമോട്ടോയുടെ ചാർജ്. കഴിഞ്ഞ വർഷം പേ ഏസ് യു വിഷ് എന്ന പുതിയ രീതിയും അദ്ദേഹം കൊണ്ടുവന്നു. ജീവിതവൃത്തി എന്നതിലുപരി ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഒന്നും ചെയ്യാതെയുള്ള ഈ ‘ജോലി’യിലെ മൊറിമോട്ടോയുടെ മോട്ടോ.
Discover how Morimoto, Japan’s “Do Nothing Guy,” turned his unique service of providing non-romantic companionship into a successful venture, earning $80,000 annually.