അറിഞ്ഞ് കളിച്ചാൽ കോടികൾ വരുമാനം ഉണ്ടാക്കാവുന്ന മേഖലയാണ് സമൂഹമാധ്യമങ്ങളും ഇൻഫ്ലുവസർ മാർക്കറ്റിങ്ങും. അത് കൊണ്ട് തന്നെ നിരവധി പേരാണ് സ്ഥിര വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ച് ഇൻഫ്ലുവൻസറാകാൻ ഇറങ്ങി പുറപ്പെടുന്നത്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടിയ ഇൻഫ്ലുവൻസർ ആണ് തമിഴ്നാട് സ്വദേശിയായ പി.ആർ. സുന്ദർ. കണക്ക് അധ്യാപകനായിരുന്ന അദ്ദേഹം അധ്യാപന ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ ട്രേഡിങ് ഇൻഫ്ലുവസർ ആയത്.
ഏതാനും വർഷങ്ങൾ കൊണ്ട് കോടികളുടെ ആസ്തിയാണ് അദ്ദേഹം ഇതിലൂടെ നേടിയത്. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയ സുന്ദറിന്റെ പുതിയ കാറാണ് സമൂഹമാധ്യമങ്ങളിലെ താരം. റോൾസ് റോയ്സ് ഫാന്റം ആണ് അദ്ദേഹം സ്വന്തമാക്കിയത്.
ഏഴ് കോടിയോളം രൂപ ചിലവാക്കി ദുബായിൽ വാങ്ങിയ വാഹനമാണ് സുന്ദർ ഇപ്പോൾ ഇന്ത്യയിലേക്കെത്തിച്ചിരിക്കുന്നത്. ചരക്കുകൾക്കുള്ള പാസ്പോർട്ട് എന്ന് അറിയപ്പെടുന്ന കാർനെറ്റ് എന്ന അന്താരാഷ്ട്ര കസ്റ്റംസ് രേഖ വഴിയാണ് അദ്ദേഹം ദുബായിൽ നിന്നും വാഹനം ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. ഒരു വർഷത്തേക്ക് വരെ നികുതി രഹിതവും തീരുവ രഹിതവുമായി ഇത്തരത്തിൽ വാഹനം രാജ്യത്ത് ഉപയോഗിക്കാം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് വാഹനം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിൽ ഫാന്റത്തിന് 14 കോടിയോളം രൂപ വിലയുണ്ട്. എന്നാൽ കാർനെറ്റ് വഴി ഷിപ്പിങ് ചാർജും മറ്റ് ഫീസുകളും അടക്കം 8 ലക്ഷം രൂപ മാത്രമാണ് സുന്ദറിന് വാഹനം താൽക്കാലികമായി ഇന്ത്യയിലേക്ക് എത്തിക്കാൻ ചിലവായത്.
Discover PR Sundar’s inspiring journey from a teacher to a prominent stock market figure. Learn how he brought his Rolls Royce Phantom from Dubai to Chennai using the Carnet system.